താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍; ഗതാഗത പുനസ്ഥാപനം വൈകും

Wait 5 sec.

താമരശ്ശേരി | മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തില്‍ കൂടിക്കിടക്കുന്ന കല്ലും മണ്ണും പാറക്കഷ്ണങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതും ചുരം വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കുന്നതും വൈകും.ഇന്ന് വൈകിട്ടോടെ മാത്രമേ മണ്ണും പാറകളും നീക്കം ചെയ്യുന്നത് പൂര്‍ത്തിയാക്കാനാകൂവെന്നാണ് അധികൃതര്‍ പറയുന്നത്. സുരക്ഷാ പരിശോധന കൂടി പൂര്‍ത്തിയാക്കിയശേഷമായിരിക്കും ഗതാഗതം പുനസ്ഥാപിക്കുകയെന്ന് വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ ആംബുലന്‍സ് പോലുള്ള ആശുപത്രി ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ മാത്രമേ കടത്തിവിടുന്നുള്ളൂ.മണ്ണിടിഞ്ഞ സ്ഥലത്ത് വനംവകുപ്പ് തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തി. ജിയോളജിസ്റ്റ്, ദേശീയപാത അതോറിറ്റി അധികൃതരും പരിശോധനക്കെത്തി. ഇന്നലെ വൈകിട്ട് ഏഴുമണിക്ക് ശേഷമാണ് ഒമ്പതാം വളവിലെ വ്യൂ പോയിന്റില്‍ മണ്ണിടിഞ്ഞുവീണത്.