നമ്മുടെ നാട്ടുപൂക്കളിൽ ചെറുതായിട്ടും അത്ഭുതകരമായ സൗന്ദര്യം തുളുമ്പുന്ന ഒരു പുഷ്പമാണ് തെച്ചി. ചുവപ്പ്, മഞ്ഞ, ഓറഞ്ച്, വെള്ള നിറങ്ങളിൽ വിരിയുന്ന ഈ പൂവ് വീടുകളുടെ പൂന്തോട്ടങ്ങളിലും, ഗ്രാമങ്ങളിലെ വഴിയരികുകളിലും, ക്ഷേത്രങ്ങളുടെ അലങ്കാരത്തിലും, ഒരുപോലെ ഇടം നേടിയിരിക്കുന്നു. ചെറുതാണെങ്കിലും കൂട്ടത്തോടെ പുഷ്‌പ്പിക്കുന്ന തെച്ചിപ്പൂക്കൾ ഒന്നിച്ചു ചേർന്ന് നിൽക്കുമ്പോളുള്ള ഭംഗി ഒന്ന് വേറെ തന്നെയാണ്. ചെത്തി, തെറ്റി എന്നീപേരുകളിലും ചില പ്രദേശങ്ങളിൽ അറിയപ്പെടുന്നുSource