വോട്ടർ അധികാർ യാത്ര: ഇന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുക്കും

Wait 5 sec.

‘വോട്ട്‌ മോഷണം അനുവദിക്കില്ല’ എന്ന മുദ്രാവാക്യം മുഴക്കി ബിഹാറിൽ ഇന്ത്യ കൂട്ടായ്‌മയുടെ ‘വോട്ടർ അധികാർ യാത്ര’യിൽ ഇന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുക്കും. വെസ്റ്റ് ചമ്പാരനിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വോട്ടർ അധികാർ യാത്രയുടെ ഭാഗമായ പൊതുസമ്മേളനത്തിലും കർണാടക മുഖ്യമന്ത്രി പങ്കെടുക്കും. വരുംദിവസങ്ങളിൽ അഖിലേഷ് യാദവ്, ഹേമന്ത് സോറൻ, സുഖ്‌വിന്ദർ സുഖു തുടങ്ങിയവരും യാത്രയുടെ ഭാഗമാകും. 23 ജില്ലകളിലൂടെ 1300 കിലോമീറ്റർ സഞ്ചരിച്ച്‌ സെപ്തംബർ ഒന്നിന്‌ മഹാസമ്മേളനത്തോടെ പട്‌നയിൽ റാലി സമാപിക്കും.വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ ഉയര്‍ത്തിക്കാട്ടുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ, ഓഗസ്റ്റ് 17 ന് സസാറാമില്‍ നിന്നാണ് രാഹുല്‍ ഗാന്ധി 16 ദിവസത്തെ യാത്ര ആരംഭിച്ചത്.ബിജെപി വിരുദ്ധ മനോഭാവമുള്ള വലിയൊരു വിഭാഗം വോട്ടര്‍മാരെ മനഃപൂര്‍വ്വം പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി ആരോപിച്ച്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ 65 ലക്ഷത്തോളം പേരുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി രാഹുല്‍ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു.ALSO READ: പുതിയ ജിഎസ്ടി പരിഷ്കരണത്തിൽ ആശങ്ക; ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തുംസംസ്ഥാനത്തുടനീളം 1,300 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന യാത്ര സെപ്റ്റംബര്‍ 1 ന് പട്‌നയില്‍ സമാപിക്കും. ‘ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള’ ഒരു പ്രചാരണമായാണ് കോണ്‍ഗ്രസ് മാര്‍ച്ചിനെ കണക്കാക്കുന്നത്, കൂടാതെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ വിവിധ ഘട്ടങ്ങളില്‍ പങ്കുചേരും.The post വോട്ടർ അധികാർ യാത്ര: ഇന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുക്കും appeared first on Kairali News | Kairali News Live.