യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിൽ പ്രതിയെ വിട്ടുകിട്ടാൻ വിജിലൻസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് ജീവനക്കാരനായ അഖിൽ സി വർഗീസ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു. യുഡിഎഫിന്റെ കെടുകാര്യസ്ഥതയാണ് തട്ടിപ്പിന് കാരണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി റ്റി.ആർ.രഘുനാഥൻ പറഞ്ഞു.കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ തട്ടിച്ച് ഒരുവർഷമായി മുങ്ങി നടക്കുകയായിരുന്നു മുൻ ക്ലർക്ക് കൊല്ലം മങ്ങാട് ആൻസിഭവനിൽ അഖിൽ സി വർഗീസ്. ഇയാൾ ഒളിവിൽ കഴിഞ്ഞ കൊല്ലത്തെ കൈലാസ് റസിഡൻസി ലോഡ്ജിൽനിന്നാണ് കോട്ടയം വിജിലൻസ് ഇൻസ്പെക്ടർ മഹേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പല സംസ്ഥാനങ്ങളിലായി ഒളിവിലായിരുന്നു.ALSO READ: മണ്ണ് മാന്തിയന്ത്രം എത്തിക്കാനുള്ള റോഡിൻ്റെ പണി പൂർത്തിയായി; വിജിൽ നരഹത്യാ കേസിൽ ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള പരിശോധന ഇന്നും തുടരുംഒളിവില്‍ കഴിയുന്ന സമയത്ത് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍, എടിഎം കാര്‍ഡോ ഉപയോഗിച്ചിട്ടില്ല, എല്ലാം പണമിടപാടുകളും നടത്തിയത് നേരിട്ടാണെന്നും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് യു.ഡി.എഫ് ഭരിക്കുന്ന കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ് കേസ് പ്രതി അഖില്‍ സി വര്‍ഗീസ് അറസ്റ്റിലായത്.നഗരസഭയുടെ പെന്‍ഷന്‍ ഫണ്ട് അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി 2.39 കോടി രൂപയാണ് പ്രതി തട്ടിയത്. കൊല്ലത്ത് നിന്നും പിടിയിലായ അഖിലിനെ കോട്ടയം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. കൊല്ലം റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള ലോഡ്ജില്‍ നിന്നുമാണ് അഖിലിനെ കോട്ടയം വിജിലന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസമായി ഇയാള്‍ ഇവിടെ താമസിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.കഴിഞ്ഞ ഒരു വര്‍ഷമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയായിരുന്നു വിവിധ ഇടങ്ങളില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. കുടുംബാംഗങ്ങളെ പൊലും ബന്ധപ്പെടാതെ ഒളിവ് ജീവിതം നയിച്ച അഖിലിനെ ഏറെ ശ്രമപ്പെട്ടാണ് DYSP രവികുമാര്‍ , CI മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആഡംബര ജീവിതത്തിനാണ് പണം ചെലവഴിച്ചതെന്ന് പ്രതി സമ്മതിച്ചു.2020 മുതല്‍ 23 വരെ കോട്ടയം നഗര സഭയില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന സമയത്താണ് പ്രതി തട്ടിപ്പ് നടത്തിയത്. കോട്ടയം വെസ്റ്റ് പൊലീസും ജില്ലാ ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് ഈ വര്‍ഷം മാര്‍ച്ചിലാണ് വിജിലന്‍സിനു കൈമാറിയത്.The post യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയിലെ പെന്ഷന് തട്ടിപ്പ്: പ്രതിയെ വിട്ടുകിട്ടാൻ വിജിലൻസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും appeared first on Kairali News | Kairali News Live.