തൃശൂരില്‍ബസ് മരത്തിലും കാറിലും ഇടിച്ച ശേഷം മറിഞ്ഞു; 10 പേര്‍ക്ക് പരുക്ക്

Wait 5 sec.

തൃശൂര്‍ |  തൃശൂര്‍ പുറ്റേക്കരയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരുക്കേറ്റു. അതേ സമയം ആരുടെയും പരുക്ക് ഗുരുതരമല്ല. മരത്തിലും കാറിലും ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. റോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്.അപകടത്തെ തുടര്‍ന്ന് തൃശൂര്‍, കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു. ബസ് റോഡില്‍ നിന്നും നീക്കാനുള്ള ശ്രമം നിലവില്‍ തുടരുകയാണ്. തൃശൂര്‍, കുന്നംകുളം റോഡില്‍ സര്‍വീസ് നടത്തുന്ന ജീസസ് ബസാണ് മറിഞ്ഞത്