പൊന്നിന് ഒറ്റയടിക്ക് ഇത്രയും വില കൂടുയോ? ഓണത്തിന് സ്വര്‍ണം വാങ്ങുന്ന പ്ലാന്‍ നടക്കുമെന്ന് തോന്നുന്നില്ല

Wait 5 sec.

ഇന്ന് സ്വര്‍ണത്തിന് വില കൂടിയോ കുറഞ്ഞോ എന്ന് അറിയാന്‍ എല്ലാവര്‍ക്കും കൗതുകമായിരിക്കും. എന്നാല്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നിരാശ ആണ്. സ്വര്‍ണത്തിന് ഇന്ന് വില കൂടി. സ്വര്‍ണം പവന് 500 രൂപ കൂടി വില 75760 രൂപയായി. സ്വര്‍ണം ഗ്രാമിന് 65 കൂടി. 9456 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ നിരക്ക്.Also Read : യുഎസ് ഭീഷണി വകവെക്കില്ല; അടുത്തമാസം മുതൽ റഷ്യൻ എണ്ണ ഇറക്കുമതി 20% വരെ വർദ്ധിപ്പിക്കാൻ റിലയൻസും നയാരയുംവിവാഹ സീസണ്‍ അടുത്തിരിക്കെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ കഴിയും.ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ.The post പൊന്നിന് ഒറ്റയടിക്ക് ഇത്രയും വില കൂടുയോ? ഓണത്തിന് സ്വര്‍ണം വാങ്ങുന്ന പ്ലാന്‍ നടക്കുമെന്ന് തോന്നുന്നില്ല appeared first on Kairali News | Kairali News Live.