ബംഗാളിലും വോട്ട് വെട്ടാന്‍ നീക്കം; ബംഗാളില്‍ വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Wait 5 sec.

ബംഗാളിലും വോട്ട് വെട്ടാൻ നീക്കം. ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിനൊരുങ്ങുകയാണെന്നാണ് പുതിയ വിവരം.നടപടി ആരംഭിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാ ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് കത്ത് നല്‍കിക്കഴിഞ്ഞു. ബിഹാര്‍ എസ്ഐആര്‍ ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കം.ALSO READ: അസം സര്‍ക്കാരിന് വീണ്ടും തിരിച്ചടി; രാജ്യദ്രോഹക്കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അഭിസാര്‍ ശര്‍മ്മയുടെ അറസ്റ്റ് തടഞ്ഞു സുപ്രീംകോടതിഅതേസമയം ‘വോട്ട്‌ മോഷണം അനുവദിക്കില്ല’ എന്ന മുദ്രാവാക്യം മുഴക്കി ബിഹാറിൽ ഇന്ത്യ കൂട്ടായ്‌മയുടെ ‘വോട്ടർ അധികാർ യാത്ര’യിൽ ഇന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുക്കും. വെസ്റ്റ് ചമ്പാരനിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വോട്ടർ അധികാർ യാത്രയുടെ ഭാഗമായ പൊതുസമ്മേളനത്തിലും കർണാടക മുഖ്യമന്ത്രി പങ്കെടുക്കും.ALSO READ: നിയമസഭ പാസാക്കിയ ബില്ലുകള്‍ ആറുമാസത്തില്‍ കൂടുതല്‍ തടഞ്ഞുവെക്കരുത്; കേന്ദ്രത്തിനെതിരെ സുപ്രീംകോടതിവോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ ഉയര്‍ത്തിക്കാട്ടുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ, ഓഗസ്റ്റ് 17 ന് സസാറാമില്‍ നിന്നാണ് രാഹുല്‍ ഗാന്ധി 16 ദിവസത്തെ യാത്ര ആരംഭിച്ചത്.The post ബംഗാളിലും വോട്ട് വെട്ടാന്‍ നീക്കം; ബംഗാളില്‍ വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍ appeared first on Kairali News | Kairali News Live.