നമ്മളില്‍ പലര്‍ക്കുമുള്ള ഒരു പ്രശ്നമാണ് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉള്ള കണ്ണ് ചൊറിച്ചില്‍. ചിലര്‍ക്ക് അലര്‍ജി കാരണം അത്തരത്തില്‍ ഒരു പ്രശ്നം ഉണ്ടാകാറുണ്ട്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉള്ള കണ്ണ് ചൊറിച്ചിലിന്റെ കാരണങ്ങളും കണ്ണ് ചൊറിച്ചില്‍ മാറാന്‍ ചെയ്യേണ്ട കാര്യങ്ങളുമാണ് ചുവടെ,പൊടി, പൂമ്പൊടി, വളര്‍ത്തുമൃഗങ്ങളുടെ രോമം, അല്ലെങ്കില്‍ നിങ്ങളുടെ കിടക്കവിരിയിലുള്ള പൊടിപടലങ്ങള്‍ എന്നിവ കണ്ണുകള്‍ക്ക് അലര്‍ജിയുണ്ടാക്കാം. ഇത് കണ്ണ് ചൊറിച്ചില്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു. ചാറിച്ചില്‍ തോന്നുമ്പോള്‍ കണ്ണുകള്‍ തിരുമ്മുന്നത് ഒഴിവാക്കുക. ഇത് കണ്ണുകള്‍ക്ക് കൂടുതല്‍ ദോഷം ചെയ്യും.Also Read : കാത് കുത്തിയ ശേഷം സ്ഥിരമായി കാത് പഴുക്കാറുണ്ടോ ? ഇക്കാര്യം മാത്രം ശ്രദ്ധിച്ചാല്‍ ഇനി അങ്ങനെയുണ്ടാകില്ല !രാത്രി ഉറങ്ങുമ്പോള്‍ കണ്ണ് ആവശ്യത്തിന് നനവുള്ളതായിരിക്കില്ല. ഇത് കണ്ണിന് വരള്‍ച്ചയും ചൊറിച്ചിലും ഉണ്ടാക്കുന്നു. ഒരു വൃത്തിയുള്ള തുണി തണുത്ത വെള്ളത്തില്‍ മുക്കി കണ്ണിനു മുകളില്‍ വെക്കുക. ഇത് ചൊറിച്ചിലിന് ഉടനടി ആശ്വാസം നല്‍കും.ഫാന്‍ അല്ലെങ്കില്‍ എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ പൊടിപടലങ്ങള്‍ കണ്ണിലേക്ക് കയറി ചൊറിച്ചില്‍ ഉണ്ടാവാം. നിങ്ങളുടെ തലയിണക്കവറും ബെഡ്ഷീറ്റും ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കുക. പൊടിയും അലര്‍ജിയുണ്ടാക്കുന്ന മറ്റു വസ്തുക്കളും ഒഴിവാക്കാന്‍ മുറി വൃത്തിയായി സൂക്ഷിക്കുക.രാവിലെ തണുത്ത ശുദ്ധജലം ഉപയോഗിച്ച് കണ്ണുകള്‍ പതിയെ കഴുകുക. ഇത് ചൊറിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. എയര്‍ കണ്ടീഷണറോ ഫാനോ നേരിട്ട് കണ്ണിലേക്ക് കാറ്റ് അടിക്കാത്ത രീതിയില്‍ വെക്കുക. ഈ പ്രശ്നം പതിവായി ഉണ്ടാകുകയാണെങ്കില്‍, ഒരു നേത്രരോഗവിദഗ്ദ്ധനെ കാണുന്നത് നല്ലതാണ്.The post രാവിലെ എഴുന്നേല്ക്കുമ്പോള് സ്ഥിരമായി കണ്ണ് ചൊറിച്ചില് ഉണ്ടാകാറുണ്ടോ? നിസ്സാരമായി കരുതേണ്ട, ഇതുകൂടി അറിയൂ appeared first on Kairali News | Kairali News Live.