കുട്ടിപ്പട്ടാളങ്ങളെ രാവിലെ തന്നെ കയ്യിലെടുക്കാം, കുഞ്ഞിവയറുനിറയാന്‍ രുചിയൂറും ഊത്തപ്പം തയ്യാറാക്കിയാലോ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഒരുപോലെ ഇഷ്ടപ്പെടും. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നല്ല കിടിലന്‍ ക്രിസ്പി ഊത്തപ്പം തയ്യാറാക്കുനന്ത് എങ്ങനെയെന്ന് നോക്കാം നമുക്ക്.ചേരുവകള്‍എണ്ണ – പാകത്തിന്ദോശമാവ് – അര ലീറ്റര്‍സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്തക്കാളി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്പച്ചമുളക് പൊടിയായി അരിഞ്ഞത് – മൂന്ന്മല്ലിയില പൊടിയായി അരിഞ്ഞത് – കാല്‍ കപ്പ്ഉപ്പ് – പാകത്തിന്Also Read : ഷുഗറായതുകൊണ്ട് ഓണത്തിന് പായസം ഒഴിവാക്കേണ്ട ! ഒരുനുള്ള് പഞ്ചസാര ചേര്‍ക്കാതെ സദ്യയ്ക്കൊരുക്കാം കിടിലന്‍ പാല്‍പ്പായസംപാകം ചെയ്യുന്ന വിധംദോശക്കല്ല് അടുപ്പത്ത് വെച്ച് ചൂടാക്കുകചോശക്കല്ല് ചൂടായാല്‍ അതില്‍ എണ്ണ മയം പുരട്ടുകഅതിലേക്ക് ഒരു തവി മാവൊഴിച്ചു അധികം കനം കുറയാതെ പരത്തുക.തുടര്‍ന്ന് ഇതിനു മുകളില്‍ മൂന്നാമത്തെ ചേരുവകള്‍ എല്ലാം യോജിപ്പിച്ചു വിതറണം.അതിന് മുകളില്‍ എണ്ണയോ നെയ്യോ തൂവുക.അത് വെന്ത് കഴിയുമ്പോള്‍ മറിച്ചിട്ട് നന്നായി മൊരിയുമ്പോള്‍ ചൂടോടെ വിളമ്പാം.The post കുട്ടിപ്പട്ടാളങ്ങളെ രാവിലെ തന്നെ കയ്യിലെടുക്കാം; കുഞ്ഞിവയറുനിറയാന് രുചിയൂറും ഊത്തപ്പം appeared first on Kairali News | Kairali News Live.