മൂന്നടി മാത്രം ഉയരമുള്ളവരാണെങ്കിലും ഉയരങ്ങൾ കീഴടക്കി ലിറ്റിൽ പീപ്പിൾ; ഏരീസ് കൊല്ലം സെയ്ലേഴ്‌സ് – ലിറ്റിൽ പീപ്പിൾ സൗഹൃദ മത്സരം ശ്രദ്ധേയമായി

Wait 5 sec.

കായിക മേഖലയോടുള്ള താല്പര്യവും കഠിനാധ്വാനവും കൊണ്ട് ഉയരത്തിന്റെ അതിരുകൾ ഭേദിച്ച് ശ്രദ്ധേയമാവുകയാണ് ലിറ്റിൽ പീപ്പിൾ സ്‌പോർട്‌സ് ക്ലബ്ബ്. ഇന്ത്യയിലെ ഉയരം കുറഞ്ഞവരുടെ ആദ്യത്തെ സ്‌പോർട്‌സ് ക്ലബ്ബായ ലിറ്റിൽ പീപ്പിൾ സ്‌പോർട്‌സ് ക്ലബ്ബും, കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ സീസണിലെ ചാമ്പ്യൻമാരായ ഏരീസ് കൊല്ലം സെയിലേഴ്സും തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരം കായിക ലോകത്തിന് തന്നെ മാതൃകയായി. ​’ക്രിക്കറ്റ് ഫോർ ഓൾ’ എന്ന ആശയം മുൻനിർത്തിയാണ് ഏരീസ് കൊല്ലം സെയിലേഴ്സ് ഈ സൗഹൃദ മത്സരം സംഘടിപ്പിച്ചത്.മൂന്നടി മാത്രം ഉയരമുള്ളവരാണെങ്കിലും, ഡാർഫ് ഒളിമ്പിക്സിൽ പങ്കെടുത്ത ബൈജു സി.എസ്, ഇന്റർനാഷണൽ ബാഡ്മിന്റൺ താരം ഗോകുൽദാസ് ഉൾപ്പെടെയുള്ള ലിറ്റിൽ പീപ്പിൾ സ്‌പോർട്‌സ് ക്ലബ്ബിലെ താരങ്ങളുടെ ആവേശകരമായ പ്രകടനം ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിനെ അമ്പരപ്പിച്ചു.ALSO READ: യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്: പ്രതിയെ വിട്ടുകിട്ടാൻ വിജിലൻസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും​ലിറ്റിൽ പീപ്പിൾ സ്‌പോർട്‌സ് ക്ലബ്ബിലെ താരങ്ങളെ ഏരീസ് കൊല്ലം സെയിലേഴ്സ് താരങ്ങൾ അഭിനന്ദിച്ചു. ഇതുപോലൊരു മത്സരം താരങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് ലിറ്റിൽ പീപ്പിൾ സ്‌പോർട്‌സ് ക്ലബ്ബിന്റെ കോച്ച് റാഷിദ് കെ.കെ പറഞ്ഞു. ക്ലബ്ബിന് എല്ലാ സഹകരണങ്ങളും ഉണ്ടാകുമെന്ന് ഏരീസ് കൊല്ലം ടീം സിഇഒ ഡോ. എൻ. പ്രഭിരാജ് അറിയിച്ചു.The post മൂന്നടി മാത്രം ഉയരമുള്ളവരാണെങ്കിലും ഉയരങ്ങൾ കീഴടക്കി ലിറ്റിൽ പീപ്പിൾ; ഏരീസ് കൊല്ലം സെയ്ലേഴ്‌സ് – ലിറ്റിൽ പീപ്പിൾ സൗഹൃദ മത്സരം ശ്രദ്ധേയമായി appeared first on Kairali News | Kairali News Live.