തൊഴിലില്ലായ്മ പരിഹരിക്കാൻ ക്രിയാത്മക ഇടപെടലുകൾ നടത്തിയിരിക്കുന്നത് ഇടതുപക്ഷ സർക്കാരുകൾ മാത്രമാണെന്ന് എംഎ ബേബി പറഞ്ഞു. കേരള പഠന കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സർക്കാരുകളുടെ കാലത്ത് തൊഴിലില്ലായ്മ വർധിച്ചതായും അദ്ദേഹം ആരോപിച്ചു.കേരള മാതൃകയെ മോശമായി ചിത്രീകരിക്കാൻ വർഗീയ അജണ്ടകൾ ഉപയോഗിക്കുന്നുണ്ടെന്നും, സിനിമകളെപ്പോലും അതിന് ആയുധമാക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. അതിദാരിദ്ര്യ നിർമാർജ്ജനത്തിൽ കേരളം കൈവരിച്ച നേട്ടം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വികസന വിഷയങ്ങളിൽ വിമർശനത്തോടൊപ്പം സഹകരണത്തിനും പ്രതിപക്ഷം തയ്യാറാകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, നുണപ്രചാരണങ്ങൾക്ക് പകരം വികസന ചർച്ചയ്ക്ക് തയ്യാറാണോയെന്ന് വിഡി സതീശനെ നെ ചോദ്യം ചെയ്തു. മാധ്യമങ്ങൾ പക്വത പുലർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.The post തൊഴിലില്ലായ്മയ്ക്ക് ഇടതുപക്ഷ ഇടപെടലുകൾ മാത്രം ഫലപ്രദം: എം.എ. ബേബി appeared first on ഇവാർത്ത | Evartha.