കോഴിക്കോട് ജില്ലയിലെ ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു. കുഴങ്ങാലിൽ കുഞ്ഞിരാമന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് മോഷണം നടന്നത്.വീട്ടുകാർ പുറത്തുപോയി, തിരികെ എത്തിയപ്പോൾ വീട്ടിന്റെ മുകളിലെ ഭാഗത്തെ വാതിൽ തുറന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഏകദേശം 12 പവൻ സ്വർണാഭരണങ്ങളും പണവും നഷ്ടമായതായി കുടുംബം അറിയിച്ചു. മുകളിലെ നില വഴിയാണ് കള്ളൻ അകത്ത് കടന്നത്.നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പ് നടത്തി. Also read: വെടിവെച്ച് കൊന്ന കലമാനുകളുമായി നായാട്ടുസംഘത്തിലെ യുവാവ് പിടിയിൽ; മറ്റുള്ളവർ ഓടി രക്ഷപ്പെട്ടുസമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചു വരുകയാണ്. പൊലീസ് പ്രതികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് ആറു മണിക്കാണ് കുടുംബം വീട് പൂട്ടി, ക്ഷേത്രത്തിൽ പോയത്. രാത്രി ഒൻപത് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.The post ഉത്സവം കാണാൻ പോയി തിരിച്ചെത്തുമ്പോഴേക്കും വീട് കുത്തിത്തുറന്ന് കവർച്ച;12 പവനും പണവും നഷ്ടപ്പെട്ടു appeared first on Kairali News | Kairali News Live.