മില്ലറിനു ഫിഫ്റ്റി ! ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 188 റൺസ് വിജയലക്ഷ്യം

Wait 5 sec.

ലോകകപ്പിലെ സൂപ്പർ എട്ട് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 188 റൺസിന്റെ വിജയലക്ഷ്യം. ആഹമ്മദ്‌ബാദിൽ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 187 റണ്സെടുത്തു.ആദ്യ മൂന്നു വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായെങ്കിലും ദേവാൾഡ് ബ്രേവിസ് 29 പന്തിൽ 45 റൺസ് നേടി ടീമിനെ മുന്നോട്ടു നയിച്ചു. ഡേവിഡ് മില്ലർ 35 പന്തിൽ 63 റൺസും 7 ബൗണ്ടറികളും 3 സിക്‌സുകളും നേടി കളിയുടെ നിയന്ത്രണം ഇന്ത്യയിൽ നിന്നും പിടിച്ചെടുത്തു . ട്രിസ്റ്റൻ സ്റ്റബ്ബ്സ് 24 പന്തിൽ 44 റൺസ് നേടി പുറത്താകാതെ നിന്നു.ഇന്ത്യൻ ബൗളർമാരിൽ ജസ്പ്രീത് ബുമ്ര 4 ഓവറിൽ 3 വിക്കറ്റുകൾ നേടി, ആർഷ്‌ദീപ് സിംഗ് 2 വിക്കറ്റുകൾ വീഴ്ത്തി.The post മില്ലറിനു ഫിഫ്റ്റി ! ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 188 റൺസ് വിജയലക്ഷ്യം appeared first on Kairali News | Kairali News Live.