സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്കയെ 51 റൺസിന് തകർത്ത് ഇംഗ്ലണ്ട്

Wait 5 sec.

ടി20 ലോകകപ്പിലെ സൂപ്പർ എട്ട് മത്സരത്തിൽ ഇംഗ്ലണ്ട് ശ്രീലങ്കയെ 51 റൺസിന് തോൽപ്പിച്ചു. പല്ലേക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 147 റൺസെന്ന വിജയലക്ഷ്യം മറികടക്കാൻ ഇറങ്ങിയ ശ്രീലങ്ക 16.4 ഓവറിൽ ശ്രീലങ്ക 95 റൺസിനു പുറത്തായി.ജൊഫ്ര ആർച്ചർ, വിൽ ജാക്‌സ്, ലിയാം ഡോസൺ, ആദിൽ റഷീദ് എന്നിവരുടെ മികച്ച ബൗളിംഗ് പ്രകടനത്തിനു മുന്നിൽ ശ്രീലങ്ക തകർന്നു. നായകൻ ദാസുൻ ശനാക (30) മാത്രം ആണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്.Also Read: ലങ്കൻ സ്പിൻ ചുഴലിക്കാറ്റിൽ പതറി ഇംഗ്ലണ്ട്; സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്കയ്ക്കു 147 റൺസ് വിജയലക്ഷ്യംനേരത്തെ ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക ഇംഗ്ലണ്ടിനെ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസിനൊതുക്കി. 40 പന്തിൽ 62 റൺസും ആറു ബൗണ്ടറികളും രണ്ട് സിക്‌സുകളും നേടിയ ഫിൽ സാൾട്ട് ഇംഗ്ലണ്ടിന്റെ സ്‌കോർ 140 കടത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.The post സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്കയെ 51 റൺസിന് തകർത്ത് ഇംഗ്ലണ്ട് appeared first on Kairali News | Kairali News Live.