കിടപ്പുരോഗിയില്‍ നിന്നും 25,750 രൂപ മോഷ്ടിച്ച കേസ്; ഇന്ത്യന്‍ നഴ്‌സിന്റെ ശിക്ഷ ഉടന്‍

Wait 5 sec.

മനാമ: കിടപ്പിലായ രോഗിയില്‍ നിന്ന് 25,000 ദിനാറിലധികം മോഷ്ടിച്ച കേസില്‍ ശിക്ഷാവിധി തീയതി നിശ്ചയിച്ചു. തൊണ്ടയിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള വൃദ്ധ രോഗിയില്‍ നിന്ന് പ്രവാസിയായ സ്വകാര്യ നഴ്സ് 25,000 ദിനാറിലധികം മോഷ്ടിച്ചു എന്നാണ് കേസ്.30 വയസ്സുള്ള ഇന്ത്യന്‍ യുവതിയാണ് കേസിലെ പ്രതി. ഇന്ത്യയിലെ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ 79 വയസ്സുള്ള രോഗിയുടെ ഫോണ്‍ എടുത്ത് ഓണ്‍ലൈന്‍ ബാങ്കിംഗ് ആപ്പ് ഉപയോഗിച്ച് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്‌തെന്നാണ് പ്രതിക്കെതിരെയുള്ള കുറ്റം.പ്രതി ഇരയുടെ ഇലക്ട്രോണിക് ഒപ്പ്, ഒടിപി എന്നിവ ഉപയോഗിച്ച് ഓണ്‍ലൈന്‍ ബാങ്കിംഗിലേക്ക് അനധികൃതമായി ആക്സസ് നേടുകയും മൊത്തം 25,750 ബഹ്റൈന്‍ ദിനാര്‍ മോഷ്ടിക്കുകയും ചെയ്തു. മോഷ്ടിച്ച തുക ഒരു അന്താരാഷ്ട്ര വയറിംഗ് സര്‍വീസ് വഴി ഇന്ത്യയിലേക്ക് അയച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ പറഞ്ഞു.രോഗിയുടെ വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ യുവതി 3500 ദിനാര്‍ തിരികെ നല്‍കിയതായി പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ബാക്കി തുക യുവതിയുടെ വായ്പാ കുടിശ്ശിക അടയ്ക്കാന്‍ ചെലവഴിച്ചെന്നും പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞു. The post കിടപ്പുരോഗിയില്‍ നിന്നും 25,750 രൂപ മോഷ്ടിച്ച കേസ്; ഇന്ത്യന്‍ നഴ്‌സിന്റെ ശിക്ഷ ഉടന്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.