രാവിലെ ആവി പറക്കുന്ന കിടിലൻ പാൽപ്പുട്ട്;അത് പോരെ അളിയാ…

Wait 5 sec.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ് പുട്ട്. മറ്റെന്തിനെക്കാളും മലയാളി പുട്ടിനെ സ്നേ​ഹിക്കുന്നെന്ന് പലരും തമാശയായെങ്കിലും പറയാറുണ്ട്. പുട്ട്, പഴം, പപ്പടം, കടല അങ്ങനെയെന്തും മലയാളി പുട്ടും കൂട്ടി തട്ടും. പലരും പുട്ടിൽ പല വെറൈറ്റികളും പരീക്ഷിക്കാറുണ്ട്. എല്ലാ വ്യത്യസ്തതകളേയും സ്വീകരിക്കുന്ന ഒരു ഭക്ഷണം കൂടിയാണ് പുട്ട്. എന്നാൽ നല്ല പാൽപുട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ? മൃദുവായ മധുരമുള്ള പുട്ട്. എങ്കിൽ ഇനി പുട്ടുണ്ടാക്കുമ്പോൾ ഇതൊന്ന് പരീക്ഷിക്കൂ… കുട്ടികൾക്കും ഇത് ഏറെ ഇഷ്ടമാകും.ആവശ്യമുള്ള ചേരുവകൾപുട്ട്പൊടി– 1കപ്പ് വെള്ളം– 1കപ്പ്കാരറ്റ് ഗ്രേറ്റ് ചെയ്തത്– 1 കപ്പ്പഞ്ചസാര– 2 ടേബിൾസ്പൂൺപാൽപൊടി– 1/2 കപ്പ്തേങ്ങ– ആവശ്യത്തിന്ഉപ്പ്– ആവശ്യത്തിന്നെയ്യ്തയ്യാറാക്കുന്ന വിധംഅരിപ്പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും അല്പം വെള്ളവും ഒഴിച്ച് പുട്ടിന് പാകത്തിന് നനച്ചെടുക്കുക. ഒരു പാത്രത്തിൽ 1 കപ്പ് ചിരകിയ തേങ്ങ, 1/2 കപ്പ് പാൽപ്പൊടി, ഗ്രേറ്റ് ചെയ്ത കാരറ്റ്, 2 ടേബിൾസ്പൂൺ പഞ്ചസാര, 1 ടേബിൾസ്പൂൺ നെയ്യ് എന്നിവ ചേർത്ത് ഇളക്കുക. നനച്ചുവച്ച അരിപ്പൊടിയിലേക്ക് ഈ തേങ്ങക്കൂട്ട് ചേർത്ത് നന്നായി ഇളക്കുക. പുട്ടുകുറ്റിയിൽ തേങ്ങയും കൂട്ടും ചേർത്ത് ആവിയിൽ വേവിക്കാം. ശേഷം ചൂടോടെ വിളമ്പാംThe post രാവിലെ ആവി പറക്കുന്ന കിടിലൻ പാൽപ്പുട്ട്;അത് പോരെ അളിയാ… appeared first on Kairali News | Kairali News Live.