ഇരവിപുരം സീറ്റിൽ എൻ.കെ പ്രേമചന്ദ്രന്റെ മകനെ മത്സരിപ്പിക്കണം: പ്രമേയവുമായി യൂത്ത് കോൺഗ്രസ്

Wait 5 sec.

കൊല്ലം ഇരവിപുരത്ത് എൻ.കെ പ്രേമചന്ദ്രന്റെ മകനെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ്. RSP മത്സരിക്കുന്നില്ലെങ്കിൽ കോൺഗ്രസ് സീറ്റ് ഏറ്റെടുത്ത് യുവത്വങ്ങളെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഇരവിപുരം സീറ്റിനെ ചൊല്ലി ഷിബു ബേബി ജോണും എൻ.കെ.പ്രേമചന്ദ്രനും തമ്മിലടിക്കുമ്പോൾ ഇരവിപുരം യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ ഷിബു ബേബി ജോണിനെ കൈവിട്ടു. സീറ്റ് ആർ.എസ്.പിക്കായതിനാൽ കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രന്റെ മകൻ UDYF നേതാവ് കാർത്തിക് പ്രേമചന്ദ്രനെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് പരസ്യമായി ആവശ്യപ്പെട്ടു.അതേസമയം ഷിബു ബേബിജോൺ പക്ഷത്തേയ്ക്ക് കാലുമാറിയ എ.എ അസീസും കൂട്ടരും എന്ത് വില കൊടുത്തും കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രന്റെ മകന് ഇരവിപുരം സീറ്റ് നൽകാനാവില്ലെന്ന് പരസ്യ നിലപാട് സ്വീകരിച്ചു. ഇരവിപുരം മണ്ഡലം കമ്മിറ്റി കാർത്തിക്കിനെ പിന്തുണച്ചാൽ R Y F നേതാവ് വിഷ്ണുവിനെ മത്സരിപ്പിക്കാൻ ഷിബു ബേബിജോൺ പക്ഷം നിലപാട് എടുക്കും. ഇതിനിടെ പാർട്ടിയിലെ ഗ്രൂപ്പിസത്തിൽ മനംനൊന്ത് പാർട്ടി വിടാനും പ്രബല വിഭാഗം തയാറെടുക്കുന്നു. സ്വാർത്ഥരും,സ്ഥാന മോഹികളുമായ നേതാക്കന്മാരുടെ പാർട്ടിയായി RSP അധപതിച്ചു എന്ന പരാതിയും ഇവർക്കുണ്ട്.The post ഇരവിപുരം സീറ്റിൽ എൻ.കെ പ്രേമചന്ദ്രന്റെ മകനെ മത്സരിപ്പിക്കണം: പ്രമേയവുമായി യൂത്ത് കോൺഗ്രസ് appeared first on Kairali News | Kairali News Live.