‘ജനങ്ങളാണ് പ്രധാനം’;കിഴക്കൻ ഇന്ത്യയിലെ വൈദ്യുതി നിക്ഷേപങ്ങൾ വിലയിരുത്തി ഗൗതം അദാനി

Wait 5 sec.

ഗൗതം അദാനി ജാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിലെ വൻ വൈദ്യുതി പദ്ധതികൾ സന്ദർശിച്ച് അവലോകനം നടത്തി. സാധ്യതകളുണ്ടായിട്ടും വ്യാവസായികമായി പിന്നോക്കം നിൽക്കുന്ന ഇടങ്ങളായ പ്രദേശങ്ങളിലാണ് അദ്ദേഹത്തിൻ്റെ സന്ദർശനം. പ്രദേശങ്ങളെ വികസിപ്പിക്കുകയെന്നതും പ്രദേശങ്ങളിലെ നിക്ഷേപങ്ങളുടെ ലക്ഷ്യമാണ്. ജാർഖണ്ഡിലെ ഗോദ്ഡയിൽ 16,000 കോടിയിലധികം ചെലവിൽ നിർമ്മിച്ച 1,600 മെഗാവാട്ട് അൾട്രാ-സൂപ്പർക്രിറ്റിക്കൽ താപ വൈദ്യുതി നിലയത്തിന്റെ പ്രവർത്തനം അദ്ദേഹം വിലയിരുത്തി. ബംഗ്ലാദേശിലേക്ക് ദീർഘകാല കരാറിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി വിതരണം ചെയ്യുന്ന ഈ പദ്ധതി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും ഇന്ത്യയുടെ വികസനത്തിനും കുതിപ്പുണ്ടാക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.ബിഹാറിലെ ഭാഗൽപൂരിന് സമീപമുള്ള പിർപൈന്തിയിൽ ₹27,000 കോടിയിലധികം നിക്ഷേപത്തോടെ 2,400 മെഗാവാട്ട് ശേഷിയുള്ള പുതിയ വൈദ്യുതി പദ്ധതി ആസൂത്രണം ചെയ്തയിടത്തും അദ്ദേഹം സന്ദർശിച്ചു. അടുത്ത നാല് മുതൽ അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പ്രവർത്തനം ആരംഭിക്കുമെന്നാണ് ​ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.Also read: ഭരണസംവിധാനം, പ്രതിരോധം, വളർച്ച: ഭാവി പദ്ധതികൾ വ്യക്തമാക്കി കരൺ അദാനിഗ്രൂപ്പ് വിവിധ മേഖലകളിലേക്ക് വികസിക്കുമ്പോഴും ജനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് സന്ദർശനത്തിനിടെ ഗോദ്ഡ പ്ലാന്റിലെ എഞ്ചിനീയർമാരുമായും തൊഴിലാളികളുമായും സമീപ പ്രദേശങ്ങളിലെ ആദിവാസി സ്ത്രീകളുമായും അദാനി സംവദിച്ചു. ജനങ്ങളാണ് പ്രധാനം എന്ന സന്ദേശത്തിനും അദ്ദേഹം ഇതിലൂടെ അടിവരയിടുന്നു.The post ‘ജനങ്ങളാണ് പ്രധാനം’;കിഴക്കൻ ഇന്ത്യയിലെ വൈദ്യുതി നിക്ഷേപങ്ങൾ വിലയിരുത്തി ഗൗതം അദാനി appeared first on Kairali News | Kairali News Live.