കൂത്താട്ടുകുളം പൈനാപ്പിൾ വീണ്ടും കപ്പൽ കയറി ദുബായിലേയ്ക്ക്. കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് സംഭരിച്ച ഏഴ് ടൺ പൈനാപ്പിൾ ആണ് രണ്ടാം ഘട്ടമായി കയറ്റുമതി ചെയ്യുന്നത്. 16 ടൺ പൈനാപ്പിൾ രണ്ടുമാസം മുൻപ് കപ്പൽ മാർഗ്ഗം കയറ്റുമതി ചെയ്തിരുന്നു. കൂത്താട്ടുകുളത്ത് മണ്ണത്തൂരിലയും പാലക്കുഴയിലേയും കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് സംഭരിച്ച പച്ച പൈനാപ്പിൾ പ്രത്യേകം പാക്കറ്റുകളിൽ ആക്കിയാണ് ദുബായിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത്. Also read: പഫ്‌സ് കഴിക്കുന്നതിനിടെ കുഴഞ്ഞുവീണു; മുനമ്പത്ത് 21-കാരന് ദാരുണാന്ത്യംഇത് രണ്ടാംഘട്ടമാണ് ഇന്ത്യയിൽ നിന്ന് കപ്പൽ മാർഗ്ഗമുള്ള പൈനാപ്പിൾ കയറ്റുമതി. രണ്ടു മാസം മുൻപ് ആദ്യത്തെലോഡും മണ്ണത്തൂരിൽ നിന്ന് ആണ് പോയത്. കർഷനും വ്യവസായിയുമായ സാബു, പൈനാപ്പിൾ കർഷകൻ പവൽ എന്നിവരുടെ കൃഷിയിടത്തിൽ നിന്നുള്ള പൈനാപ്പിൾ ആണ് കയറ്റുമതി നടത്തിയത്.വിമാന മാർഗമുള്ള പൈനാപ്പിൾ കയറ്റുമതി ചെലവേറിയതാണെന്ന് മാത്രമല്ല വലിയ അളവിൽ കൊണ്ടുപോകുവാനും കഴിയില്ല. എന്നാൽ കപ്പലുകളിൽ കണ്ടെയ്നറുകളിലാക്കി അയച്ചാൽ ടൺ കണക്കിന് പൈനാപ്പിൾ വിദേശത്തേയ്ക്ക് എത്തും. യാത്രാ സമയം കൂടുതൽ ആയതിനാൽ 125 ദിവസമെത്തിയ പച്ച പൈനാപ്പിൾ ആണ് പ്രത്യേക രീതിയിൽ പാക്ക് ചെയ്ത് അയക്കുന്നത്. Also read: ‘എടുക്കാത്ത സ്വർണം ഞാൻ എങ്ങനെ കൊടുക്കാനാ?’: മോഷണകുറ്റം ആരോപിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയതായി പരാതിഅഗ്രികൾച്ചറൽ ആൻ്റ് പ്രോസസിംഗ് ഫുഡ് പ്രൊഡക്ട് എക്സ്പോർട്ട് ഡെവലപ്പ്മെന്റ് അതോറിറ്റിയിലെയും വാഴക്കുളം പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിലേയും ഉദ്യോഗസ്ഥരാണ് കയറ്റുമതിക്കുള്ള തയ്യാറെടുപ്പുകൾക്ക് നിർദ്ദേശം നൽകിയത്.The post കൂത്താട്ടുകുളം പൈനാപ്പിൾ വീണ്ടും ദുബായിലേയ്ക്ക് കപ്പൽ കയറി; രണ്ടാം ഘട്ടത്തിൽ 7 ടൺ കയറ്റുമതി appeared first on Kairali News | Kairali News Live.