ബഹ്റൈനി ബോട്ട് കൊള്ളയടിച്ച് കടല്‍ക്കൊള്ളക്കാര്‍; സംഭവം രാജ്യത്തിന്റെ സമുദ്ര അതിര്‍ത്തിയില്‍

Wait 5 sec.

മനാമ: ബഹ്റൈന്‍ വടക്കന്‍ സമുദ്ര അതിര്‍ത്തിക്ക് സമീപം കടല്‍ക്കൊള്ളക്കാര്‍ ബഹ്റൈനി ബോട്ട് കൊള്ളയടിച്ചു. 43 വയസ്സുള്ള ഒരു ബഹ്റൈനി നാവികനും 36 ഉം 38 ഉം വയസ്സുള്ള രണ്ട് ഏഷ്യന്‍ പൗരന്മാരുമായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്.മെയിന്‍ ഓപ്പറേഷന്‍സ് റൂം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് അടിയന്തര നടപടി ആരംഭിച്ചെന്ന് തീരസംരക്ഷണ സേന അറിയിച്ചു. കടല്‍ക്കൊള്ളക്കാര്‍ ബോട്ടിലുള്ളവരെ ഇറാനിയന്‍ ജലാതിര്‍ത്തിയിലേക്ക് കൊണ്ടുപോവുകയും ബോട്ടിലെ സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു.മൂന്ന് മണിക്കൂറിന് ശേഷമാണ് ഇവരെ വിട്ടയച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.  The post ബഹ്റൈനി ബോട്ട് കൊള്ളയടിച്ച് കടല്‍ക്കൊള്ളക്കാര്‍; സംഭവം രാജ്യത്തിന്റെ സമുദ്ര അതിര്‍ത്തിയില്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.