സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമേകി വിവിധ ജില്ലകളിൽ വേനൽ മഴയുടെ വരവറിയിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. മറ്റ് ജില്ലകളിൽ നിലവിൽ പ്രത്യേക അലർട്ടുകൾ ഒന്നുമില്ലെങ്കിലും മലയോര മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും നേരിയ തോതിൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ടായിരുന്നു.ALSO READ : സന്ധ്യയ്ക്ക് ഇനി മമ്മൂട്ടിയുടെ കരുതലിൽ പുതിയ ചുവടുകൾ; ചികിത്സയും വീടും ഉറപ്പുനൽകി താരംതെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടതാണ് ഈ അപ്രതീക്ഷിത മഴയ്ക്ക് കാരണമായത്. ഇതിന്റെ ഫലമായി ഫെബ്രുവരി 25 വരെ കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് അനുഭവപ്പെടുന്ന അസഹനീയമായ ചൂടിന് ഈ മഴ വലിയൊരു ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.The post വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി മഴയെത്തുന്നു; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് appeared first on Kairali News | Kairali News Live.