നെടുമങ്ങാട് നവജാതശിശു മരിച്ച സംഭവം; ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോർട്ട്

Wait 5 sec.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോർട്ട്. ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ. ബിന്ദു സുന്ദറിന് വീഴ്ച പറ്റിയെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നംഗ വിദഗ്ധ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.പ്രസവ ശസ്ത്രക്രിയ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായതായി റിപ്പോർട്ടിൽ സൂചനയുണ്ട് കൂടാതെ പ്രസവ ശസ്ത്രക്രിയ ചെയ്യാൻ നേരത്തെ തീരുമാനമെടുക്കാമായിരുന്നെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.ALSO READ : സന്ധ്യയ്ക്ക് ഇനി മമ്മൂട്ടിയുടെ കരുതലിൽ പുതിയ ചുവടുകൾ; ചികിത്സയും വീടും ഉറപ്പുനൽകി താരം ഗർഭസ്ഥ ശിശുവിന് വളർച്ച കുറവായിരുന്നു എന്ന കാര്യം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, അതീവ ജാഗ്രതയോടെ നേരത്തെ തന്നെ ശസ്ത്രക്രിയ നടത്താമായിരുന്നിട്ടും അതിനുള്ള നടപടികൾ സ്വീകരിച്ചില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.നിലവില്‍ സസ്പെന്‍ഷനിലുള്ള ഡോക്ടര്‍ ബിന്ദുവിനെതിരെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികളും വന്നേക്കും. ചൊവ്വാഴ്ചയാണ് പാലോട് സ്വദേശി നിരഞ്ജന കൃഷ്ണന്‍റെ കുഞ്ഞ് പ്രസവത്തിനിടെ മരിച്ചത്.The post നെടുമങ്ങാട് നവജാതശിശു മരിച്ച സംഭവം; ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോർട്ട് appeared first on Kairali News | Kairali News Live.