സംസ്ഥാന സർക്കാറുമായി ഇടഞ്ഞ ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ ഉടൻ കോൺഗ്രസിലേക്ക് എന്ന് സൂചന. വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ അംഗത്വം സ്വീകരിക്കാനാണ് നീക്കം. തിരുവനന്തപുരം ജില്ലയിൽ സീറ്റ് നൽകി ‘സ്റ്റാർ കാംപയിനർ’ ആക്കി ഉയർത്തിക്കാട്ടാൻ ആണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ട്.കഴക്കൂട്ടത്ത് പ്രേംകുമാർ സ്ഥാനാർഥിയായേക്കില്ല. പകരം തിരുവനന്തപുരത്ത് മറ്റൊരു സീറ്റാകും നൽകുക. വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയര്‍മാന്‍ പ്രേംകുമാറിനായിരുന്നു ചലച്ചിത്ര അക്കാദമി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല. എന്നാൽ അക്കാദമിക്ക് ഒരു സ്ഥിരം ചെയര്‍മാന്‍ വേണമെന്ന ആവശ്യം പരിഗണിച്ചാണ് അക്കാദമി ചെയർമാന്‍ സ്ഥാനത്ത് നിന്ന് പ്രേംകുമാറിനെ മാറ്റിയത്. ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെയാണ് മാറ്റിയത് എന്നതടക്കം പ്രേംകുമാർ തുറന്നുപറഞ്ഞിരുന്നു.The post വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ പ്രേംകുമാർ കോൺഗ്രസ് അംഗത്വം സ്വീകരിക്കാൻ സാധ്യത appeared first on ഇവാർത്ത | Evartha.