‘മോദിയുടെ ഗുജറാത്തിൽ നിന്ന് മലയാളികൾ എന്താണ് പഠിക്കേണ്ടത്?’; കേരളത്തിലെ ആരോഗ്യരംഗത്തെ നേട്ടങ്ങളെക്കുറിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

Wait 5 sec.

കേരളത്തിലെ ആരോഗ്യരംഗത്തെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. ആയിരം കുട്ടികൾ ജനിക്കുമ്പോൾ കേരളത്തിൽ ശിശു മരണ നിരക്ക് അഞ്ചാണെന്നും, ഇത് വികസിത രാജ്യമായ അമേരിക്കയിലെ നിരക്കായ 5.5-നേക്കാൾ മികച്ചതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ബിജെപിയുടെ മാതൃകാ സംസ്ഥാനമെന്ന് അവകാശപ്പെടുന്ന ഉത്തർപ്രദേശിൽ ഈ നിരക്ക് 37 ആണെന്നും, രാജ്യത്തെ ദേശീയ ശരാശരി 27 ആണെന്നും അദ്ദേഹം പറഞ്ഞു. ഈ കണക്കുകൾ നിരത്തിക്കൊണ്ട് ബിജെപി രാഷ്ട്രീയത്തിനെതിരെ കടുത്ത ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.ALSO READ: നെടുമങ്ങാട് നവജാതശിശു മരിച്ച സംഭവം; ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോർട്ട്“ഉത്തർപ്രദേശിൽ നിന്നോ, മോദിയുടെ ഗുജറാത്തിൽ നിന്നോ, ബിഹാറിൽ നിന്നോ കേരളം എന്താണ് പഠിക്കേണ്ടത്?” എന്ന് അദ്ദേഹം ചോദിക്കുന്നു. ബിജെപിയിൽ നിന്ന് മലയാളി എന്താണ് പഠിക്കേണ്ടതെന്നും, വിദ്വേഷത്തിന്റെ രാഷ്ട്രീയമാണോ നാം മാതൃകയാക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദുവും മുസ്ലിമും തമ്മിൽ സംസാരിക്കാത്ത ബിജെപിയുടെ വികസന മാതൃകയെ എന്തിനാണ് മലയാളി പിന്തുടരുന്നത് എന്നും, ബിജെപി പറയുന്ന വഴിയിലൂടെ മലയാളി സഞ്ചരിക്കേണ്ടതില്ലെന്നും ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ പോസ്റ്റിന്റെ പൂർണരൂപംശിശു മരണ നിരക്ക്1000 കുട്ടികൾ ജനിക്കുമ്പോൾകേരളത്തിൽ 5 കുട്ടികൾ മാത്രമാണ് മരിക്കുന്നത്.യുഎസ്എയിൽ ഇത് 5.5 ആണ്. ഇന്ത്യയിലെ മികച്ച സംസ്ഥാനം എന്ന് അവകാശപ്പെടുന്നഉത്തർപ്രദേശിൽ 37.ദേശീയ ശരാശരി തന്നെ 25.ഇനി പറയൂ…ഉത്തർപ്രദേശിൽ നിന്ന് കേരളം എന്താണ് പഠിക്കേണ്ടത്?മോദിയുടെ ഗുജറാത്തിൽ നിന്ന് മലയാളികൾ എന്താണ് പഠിക്കേണ്ടത്?ബിജെപിയിൽ നിന്ന് എന്താണ് പഠിക്കേണ്ടത്?The post ‘മോദിയുടെ ഗുജറാത്തിൽ നിന്ന് മലയാളികൾ എന്താണ് പഠിക്കേണ്ടത്?’; കേരളത്തിലെ ആരോഗ്യരംഗത്തെ നേട്ടങ്ങളെക്കുറിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.