സൗദിയിലെ ജ്വല്ലറിയിൽ നിന്ന് 5 കോടിയുടെ സ്വർണം മോഷ്ടിച്ച പ്രതിപിടിയിൽ

Wait 5 sec.

കൊയിലാണ്ടി| സൗദി അറേബ്യയില്‍ മലപ്പുറം സ്വദേശികള്‍ നടത്തുന്ന ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. കാപ്പാട് കണ്ണങ്കടവ് പരീക്കണ്ടി പറമ്പില്‍ സല്‍മാന്‍ ഫാരിസാണ് അറസ്റ്റിലായത്. കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ജ്വല്ലറിയില്‍ നിന്നും അഞ്ചു കോടി രൂപയുടെ സ്വര്‍ണം മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് മോഷ്ടിച്ചെന്നാണ് കേസ്.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പോലീസ് ഇന്‍സ്പെക്ടര്‍ സുമിത് കുമാര്‍, എസ് ഐ ഗിരീഷ്, സിപിഒമാരായ പ്രവീണ്‍ കുമാര്‍, കരീം, ബൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.