ഉത്സവത്തിനിടെ തോക്ക് ചൂണ്ടി ഭീഷണി; ആലപ്പുഴയിൽ ഗുണ്ടാവിളയാട്ടം

Wait 5 sec.

ആലപ്പുഴ| വലിയകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാ വിളയാട്ടം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ തൃക്കുന്നപ്പുഴ സ്വദേശി വിഷ്ണുവിനെ എതിര്‍ ഗുണ്ടാസംഘമെത്തി മര്‍ദിച്ചു. കൂട്ടത്തല്ലില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവര്‍ വണ്ടാനം മെഡിക്കല്‍ കോളജിലും പരുമല സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയില്‍ കഴിയുകയാണ്.ബുള്ളറ്റില്ലാത്ത തോക്ക് ചൂണ്ടിയാണ് വിഷ്ണു മറ്റുള്ളവരെ ഭയപ്പെടുത്തിയത് എന്നാല്‍ എതിര്‍ സംഘത്തിലുള്ളവര്‍ ഇത് തിരിച്ചറിഞ്ഞതോടെ വലിയ കൂട്ടത്തല്ലില്‍ സംഭവം കലാശിക്കുകയായിരുന്നു. എതിരെ നില്‍ക്കുന്നവര്‍ വിഷ്ണുവിന്റെ തല പട്ടികയ്ക്ക് അടിച്ചു തകര്‍ത്തു. റിവോള്‍വര്‍ പോലീസ് പിടിച്ചെടുത്തു.