മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കുത്തകകള്‍; എം സ്വരാജ്

Wait 5 sec.

മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കുത്തകകളെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. തിരുവനന്തപുരത്ത് നടക്കുന്ന കേരള പഠന കോണ്‍ഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തനത്തിന് ആവേശകരമായ ഒരു ഭൂതകാലമുണ്ട്. മനുഷ്യന്റെ നാവായി പ്രവർത്തിച്ച ചരിത്രം മാധ്യമപ്രവർത്തനത്തിലുണ്ട്. മഹത്തായ ലക്ഷ്യത്തിന്റെ ഭാഗം കൂടിയാണ് മാധ്യമ പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു.അടിച്ചമർത്തുകള്‍ മാധ്യമം നേരിട്ടിട്ടുണ്ട്. മാധ്യമങ്ങളുടെ ചരിത്രം എന്നത് അടിച്ചമർത്തപ്പെട്ടതും തടവിൽ അടയ്ക്കപ്പെട്ട പത്രാധിന്മാരുടെയും കൂടി ചരിത്രമാണ്. കുത്തകവൽക്കരണത്തിൻ്റെ കൂടിയായി മാധ്യമം ഇന്ന് മാറിയെന്ന് അദ്ദേഹം വിമർശിച്ചു. അമേരിക്കയിൽ ആറ് കുത്തക കമ്പനികളാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. ഇടതുപക്ഷ വിരുദ്ധ മനോഭാവമാണ് മെയിൻ സ്ട്രീം മീഡിയയുടെ ദൂക്ഷ്യ വശമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ALSO READ: കൊല്ലത്ത് ബിജെപി ജില്ലാ പ്രസിഡൻ്റിൻ്റെ മകനെ ആർഎസ്എസുകാർ മർദിച്ച സംഭവം: പ്രതികളെ ബിജെപി നേതൃത്വം ഒളിപ്പിച്ചുവെന്ന് ആക്ഷേപംഅതേസമയം, രണ്ട് ദിവസം നീണ്ടുനിന്ന കേരള പഠന കോണ്‍ഗ്രസ് ഇന്ന് അവസാനിക്കും. ഉദ്ഘാടന സമാപന സമ്മേളനങ്ങൾക്ക് പുറമേ 4 സിമ്പോസിയങ്ങളും പഠന കോൺഗ്രസിന്റെ ഭാഗമായി നടക്കും. The post മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കുത്തകകള്‍; എം സ്വരാജ് appeared first on Kairali News | Kairali News Live.