ഒഡീഷയിലെ ത്സാർസുഗുഡ ജില്ലയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പോലീസ് വാഹനത്തിലേക്ക് അമിതവേഗതയിലെത്തിയ ട്രെയിലർ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ത്സാർസുഗുഡ സദർ പോലീസ് സ്റ്റേഷന് തൊട്ടുമുന്നിൽ വച്ച് പുലർച്ചെയാണ് അപകടം നടന്നതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ഗുണ്ടാല രാഘവേന്ദ്ര റെഡ്ഡി സ്ഥിരീകരിച്ചു.ആംഡ് പോലീസ് റിസർവ് ഉദ്യോഗസ്ഥരായ കാശിറാം ഭോയ്, ദേവദത്ത സാ, ഹവിൽദാർ ലിംഗരാജ് ധുരുവ, ഡ്രിൽ സബ് ഇൻസ്പെക്ടർ നിരഞ്ജൻ കുജൂർ, ഹോം ഗാർഡ് ഭക്തബന്ധു മിർധ എന്നിവരാണ് അപകടത്തിൽ മരിച്ചത്. കൂട്ടിയിടിയിൽ ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന് ഉദ്യോഗസ്ഥരെ ഉടൻ തന്നെ ത്സാർസുഗുഡ ജില്ലാ ആസ്ഥാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ALSO READ : ജമ്മു കശ്മീരിൽ സുരക്ഷാ സേനയുടെ വ്യാപക പരിശോധനഅപകടത്തിന് കാരണമായ ട്രെയിലർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഒഡീഷയിലെ വർദ്ധിച്ചുവരുന്ന റോഡപകടങ്ങളുടെ ഭീകരതയിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം. 2024-ലെ കണക്കുകൾ പ്രകാരം അമിതവേഗത മൂലം മാത്രം ഒഡിഷയിൽ 3846 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.The post ഒഡീഷയിൽ പട്രോളിംഗിനിടെ പോലീസ് വാഹനവും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.