ശബരിമല സ്വർണമോഷണക്കേസിൽ തന്ത്രിക്ക് പിന്തുണയുമായിരമേശ് ചെന്നിത്തല. ശബരിമല തന്ത്രി കണ്ഠര് രാജീവരെ മനപ്പൂർവം കുടുക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത് ഒരു തെളിവുമില്ലാതെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.41 ദിവസം ജയിലിൽ കിടത്തിയത് തികച്ചും സംശയാസ്പദമാണ്. ജാമ്യം ലഭിക്കുന്നതിനെ എസ് ഐ ടി എതിർത്തു. എന്നാൽ അതിനു വിരുദ്ധമാണ് കൊല്ലം വിജിലൻസ് കോടതിയിലെ വിധി ന്യായമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കൊള്ളയിൽ തന്ത്രിയെ ബന്ധപ്പെടുത്തുന്നതിന് ഒരു തെളിവുമില്ല എന്ന് കൊല്ലം വിജിലൻസ് കോടതി പറഞ്ഞു. ശബരിമല തന്ത്രി അയ്യപ്പൻ്റെ പിതാവിന്റെ സ്ഥാനത്തുള്ള വ്യക്തിയാണ്. ഒരു തെളിവുമില്ലാതെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യിക്കുകയും 41 ദിവസം ജയിലിൽ പാർപ്പിക്കുകയും ചെയ്തതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ALSO READ: ‘ചോദ്യങ്ങൾ പോലുമില്ലാത്ത മാധ്യമപ്രവർത്തനമായി ഇന്ത്യൻ മാധ്യമ മേഖല മാറി’; ഡോ. ജോൺ ബ്രിട്ടാസ് എംപിശബരിമല തന്ത്രിയെ മനപ്പൂർവം കുടുക്കുകയായിരുന്നു. ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായി.അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.The post ശബരിമല സ്വർണമോഷണക്കേസ്: ‘തന്ത്രിയെ മനപ്പൂർവം കുടുക്കി’; പരസ്യ പിന്തുണയുമായി രമേശ് ചെന്നിത്തല appeared first on Kairali News | Kairali News Live.