ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് പിന്നാലെ ഹോട്ടൽ തല്ലിത്തകർക്കുകയും ഹോട്ടൽ ജീവനക്കാരന് മർദിക്കുകയും ചെയ്തു. ബില്ല് ചോദിച്ചപ്പോൾ, അങ്ങനെയൊരു പതിവില്ലായെന്ന് പറഞ്ഞതിന് പിന്നാലെയാണ് മർദിക്കുകയും കല തല്ലി തകർക്കുകയും ചെയ്തത്. കോഴിക്കോട് അളിയൻസ് ഹോട്ടലിലാണ് അതിക്രമം നടന്നത്. മൂന്നുപേരാണ് ഭക്ഷണം കഴിക്കാൻ എത്തിയത്. അതേസമയം, എറണാകുളം ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ യുവാവിനെ ആളുമാറി മർദ്ദിച്ചതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ചൂണ്ടി സ്വദേശി ജോജി ജോണിനെയാണ് മദ്യപിക്കാനെത്തിയ ഒരു സംഘം യുവാക്കൾ വളഞ്ഞിട്ട് മർദ്ദിച്ചത്. ബാറിൽ പതിനഞ്ച് വയസുള്ള മകനൊപ്പം എത്തിയ മറ്റൊരാളുമായി യുവാക്കൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതു പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയും അതിനിടെ ആളുമാറി തന്നെ ആക്രമിക്കുകയും ചെയ്തുവെന്ന് ജോജി ജോണ്‍ പരാതി നൽകിയിരുന്നു.ALSO READ: ശബരിമല സ്വർണമോഷണക്കേസ്: ‘തന്ത്രിയെ മനപ്പൂർവം കുടുക്കി’; പരസ്യ പിന്തുണയുമായി രമേശ് ചെന്നിത്തലസംഭവത്തിൽ നേരത്തെ അറസ്റ്റിലായ അഞ്ച് പ്രതികളെ റിമാൻഡ് ചെയ്തിട്ടുള്ളതായി എടത്തല പൊലീസ് അറിയിച്ചു. സംശയമുള്ള മറ്റ് മൂന്ന് പേരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.The post ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിൽ പ്രകോപനം: കോഴിക്കോട് ഹോട്ടൽ ജീവനക്കാരന് മർദനം, കട തല്ലിത്തകർത്തു appeared first on Kairali News | Kairali News Live.