തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

Wait 5 sec.

പാലോട് പ്ലസ്ടു വിദ്യാർഥിനി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാലോട് സ്വദേശികളായ ശ്രീകാന്തിൻ്റെയും ശ്രീജയുടെയും മകൾ ശ്രീലക്ഷ്മിയെ (17) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. വീടിന്റെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തുകയായിരുന്നു. ആനാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. മരണകാരണം വ്യക്തമല്ല. പാലോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ALSO READ: ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിൽ പ്രകോപനം: കോഴിക്കോട് ഹോട്ടൽ ജീവനക്കാരന് മർദനം, കട തല്ലിത്തകർത്തുശനിയാഴ്ച രാത്രി ഉറങ്ങാൻ പോയ ശ്രീലക്ഷ്മി ഇന്ന് രാവിലെയായിട്ടും കിടപ്പുമുറിക്ക് പുറത്തിറങ്ങിയിരുന്നില്ല. തുടർന്ന് വീട്ടുകാർ പരിശോധന നടത്തുകയായിരുന്നു. രാവിലെ ഏറെ നേരമായിട്ടും പെണ്‍കുട്ടി എഴുന്നേൽക്കാത്തതിനെ തുടർന്ന് അമ്മ വാതിലിൽ മുട്ടി വിളിച്ചു. എന്നാൽ പ്രതികരണമൊന്നും ഉണ്ടായില്ല. ഇതേത്തുടർന്ന് മാതാപിതാക്കള്‍ നടത്തിയ തിരച്ചിലിലാണ് മരണവാർത്ത പുറത്തറിയുന്നത്.ALSO READ: കൊല്ലത്ത് ബിജെപി ജില്ലാ പ്രസിഡൻ്റിൻ്റെ മകനെ ആർഎസ്എസുകാർ മർദിച്ച സംഭവം: പ്രതികളെ ബിജെപി നേതൃത്വം ഒളിപ്പിച്ചുവെന്ന് ആക്ഷേപംThe post തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Kairali News | Kairali News Live.