🔹1389. #ചത്താ_പച്ചGnr. :- SPORTS ACTIONLang. :- മലയാളം കോസ്റ്റ്യൂം ഗുസ്തി...ഈ സിനിമയുടെ ഇൻട്രസ്റ്റിംഗ് ഫാക്ടർ എന്നത് മലയാളത്തിൽ ഒട്ടും കണ്ടിട്ടില്ലാത്ത കോസ്റ്റ്യൂം ഗുസ്തിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്നു എന്നതാണ്... WWE എന്നത് നൊസ്റ്റാൾജിയ ആയൊരു തലമുറയ്ക്ക് അത്തരമൊരു റിങ്ങും അതിലൂടെ പറയുന്ന ആക്ഷനുമൊക്കെ വന്‍ ഫീല് നൽകേണ്ട പരിപാടികൾ തന്നെയാണ്..എന്നാൽ, പഴകിതേഞ്ഞ കഥാവതരണവും ഒട്ടും കെട്ടുറപ്പില്ലാത്ത സ്ക്രിപ്റ്റും ഏറിയും കുറഞ്ഞും പോകുന്ന ആഖ്യാനമിടുക്കും 'ചത്താപച്ച' എന്ന ഈ ശ്രമത്തെ പണംപാറ്റലിനപ്പുറം ശൂന്യമാക്കുന്നു എന്നതാണ് സത്യം.പെർഫോമൻസിൽ, വിശാഖ് നായർ ഗംഭീരമായിരുന്നു. ഓരോ സിനിമകൾക്കും പുള്ളി കൊടുക്കുന്ന ഡെഡിക്കേഷൻ അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്, നല്ല നടൻ. വിശാഖിനപ്പുറം എടുത്തു പറയേണ്ട പെർഫോമൻസുകൾ സിനിമയിൽ എവിടെയും കാണാൻ സാധിക്കില്ല... റോഷനും അർജുൻ അശോകനും ഇഷാൻ ഷൗക്കത്തുമൊക്കെ ക്യാരക്ടറൈസേഷൻ കൊണ്ടും സ്ക്രിപ്റ്റിലെ പോരായ്മകൾ കൊണ്ടും ഏൽക്കാതെ പോയ പരിപാടികളാണ് സ്ക്രീനിൽ ഉടനീളം കാണിച്ചു വെക്കുന്നത്.ആനന്ദ് സി ചന്ദ്രൻറെ സിനിമാട്ടോഗ്രാഫി, പ്രവീൺ പ്രഭാകരന്റെ എഡിറ്റിംഗ്, മുജീബ് മജീദിന്റെ സ്കോർ, അദ്വൈത് നായരുടെ മേക്കിങ് എന്നിങ്ങനെ ടെക്നിക്കൽ വൈസ് സൗണ്ട് ആയൊരു സിനിമ ആദ്യപകുതിയുടെ ആദ്യഭാഗങ്ങൾ ലാഘടിപ്പിച്ചും തുടർന്ന് നന്നായി എൻഗേജ് ചെയ്യിപ്പിച്ചും രണ്ടാം പകുതി പടവലങ്ങ പോലെ താഴോട്ടു പോയും നിൽക്കുമ്പോൾ സിനിമയുടെ തുടക്കം മുതൽ വാൾട്ടർ എന്നൊരു കഥാപാത്രത്തെ സ്കൈ ലെവൽ ബൂസ്റ്റ് ചെയ്തു വെക്കുന്നുണ്ട് സിനിമ....പാളുന്നൊരു പടത്തിന് ക്ലൈമാക്സിലെ വാൾട്ടറിന്റെ വരവ് ഒരു കച്ചിത്തുരുമ്പ് ആകേണ്ടിടത്ത് ചത്ത പച്ച നൽകുന്നത് അതുവരെ കണ്ട സിനിമ ബെറ്റർ ആയിരുന്നു എന്ന തോന്നലാണ്... കാരണം എടുത്തു വച്ച വജ്രായുധം ഒരു കരിക്കട്ടയായിരുന്നു...വാൾട്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിയുടെ അങ്ങേയറ്റ ബോറൻ പെർഫോമൻസ് സിനിമയുടെ അതുവരെ ഉണ്ടായിരുന്ന ശരാശരി മൂഡിനെ വരെ അതിലും താഴെയെത്തിച്ചു...മമ്മൂട്ടിയുടെ അസഹനീയ ഡയലോഗ് ഡെലിവറി, പ്രായം ബാധിച്ച് തളർന്ന് പരുവമായ പെർഫോമൻസ്, എമ്പുരാൻ എന്നോണം ഒട്ടും ചേരാത്ത കോസ്റ്റുമ്സ്, നിന്നിടത്ത് നിന്ന് റോബോട്ടിനെ പോലെയുള്ള ആക്ഷൻ.... ഇങ്ങനെ സിനിമ തുടക്കം മുതൽ തീരുന്ന വരെ ഊതിപ്പെരുപ്പിച്ചു വെച്ച ഒരു കഥാപാത്രത്തെ അവസാനമിറക്കി കോമാളിയെക്കാൾ മുതുകോമാളിയെ പോലെ ട്രീറ്റ് ചെയ്തു വെച്ച പരിപാടിയാണ് ചത്താ പച്ച....മുകളിൽ പറഞ്ഞ പോസിറ്റീവുകൾക്ക് വേണ്ടി സിനിമ കാണാം, നെഗറ്റീവുകൾ മറന്നാൽ നല്ലൊരനുഭവമാക്കാം.... അനുഭവപ്പെട്ട കാര്യങ്ങൾ ഇവിടെ പറഞ്ഞു എന്ന് മാത്രം.#MY_RATING : 1.5/5ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.-YaduEZr NEXT - നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്