🔹1388. #കളങ്കാവൽGnr. :- DRAMA THRILLERLang. :- മലയാളം തുടർ ദിവസങ്ങളിലായ് OTTയിൽ കണ്ട രണ്ടു സിനിമകൾ... കളങ്കാവലും ചത്താ പച്ചയും,ഈ രണ്ടു സിനിമകൾക്കും കോമണായൊരു പ്രത്യേകതയെന്തെന്നാൽ, ഗംഭീരമായ രണ്ട് സിനിമകളാകാൻ സാധ്യതയുണ്ടായിരുന്ന ഈ പ്രൊജക്ടുകൾ മലയാളത്തിലെ മഹാ നടൻ കാരണം പരിമിതപ്പെട്ടുപോയ കാഴ്ച്ച പ്രേക്ഷകന് നൽകുന്നു എന്നതാണ്.കളങ്കാവലിലേക്ക് വരുമ്പോൾ,സ്ത്രീകളെ ട്രാപ്പ് ചെയ്ത് ലൈംഗികമായി ഉപയോഗിച്ച് ശേഷം ക്രൂരമായി കൊന്നു കളയുന്ന പൊതു സമൂഹത്തിൽ മാന്യനായ് ജീവിക്കുന്ന ഒരു സീരിയൽ കില്ലർ... ഇരുപതോളം പേരെ ക്രൂരമായി കൊലപ്പെടുത്തിയ സൈനെയ്ഡ് മോഹൻ എന്ന സീരിയൽ കില്ലറുടെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി അതിലേക്ക് സിനിമാറ്റിക് പരിപാടികൾ കൂടി സമം ചേർത്ത് കഥ പറയാൻ ശ്രമിച്ച ഈ സിനിമ കളങ്കാവലിനേക്കാൾ മികച്ച ഒരു തിരക്കഥയും മമ്മൂട്ടിയെക്കാൾ കഥ ആവശ്യപ്പെടുന്നൊരു അഭിനേതാവിനെയും അർഹിച്ചിരുന്നു.ഇതുപോലൊരു കഥാപാത്രം മമ്മൂട്ടി ചെയ്യുമ്പോൾ ഉണ്ടാകുന്ന ഇൻട്രസ്റ്റിംഗ് ഫാക്ടറിനപ്പുറം മറ്റു കഥാപാത്ര നിർമിതികളോ അവകാശപ്പെടാനുള്ള ക്വാളിറ്റി മേക്കിങ്ങോ ഓർത്തു വെക്കാവുന്ന ഒരു സന്ദർഭമോ ഓഫർ ചെയ്യാത്ത കളങ്കാവൽ മുകളിൽ പറഞ്ഞ മമ്മൂട്ടി ഫാക്ടറിലും ഒരു പൂർണ്ണത നൽകുന്നില്ല.ഒരു നടൻ ചെയ്തിരുന്നെങ്കിൽ കുറെ കൂടി മികച്ചതാകാവുന്ന അതുവഴി അയാളുടെ ക്യാരക്ടർ ഡ്രൈവിനൊപ്പം പ്രേക്ഷകന് സഞ്ചരിക്കാൻ സാധിക്കുമായിരുന്ന ഒരു സിനിമയിൽ പ്രായം തളർത്തി കൊണ്ടിരിക്കുന്ന ഒരു താരം അഭിനയിച്ചപ്പോൾ ആദ്യാവസാനം അത് ഒഴുക്കിനെ ബാധിച്ച് സിനിമയുമായുള്ള പ്രേക്ഷകന്റെ ബോണ്ട് നഷ്ടപ്പെടുത്തുന്നുണ്ട്.മമ്മൂട്ടി ആരൊക്കെയോ കൊല്ലുന്നുണ്ട്, മരണപ്പെടുന്ന ഒരാളുമായിട്ടും പ്രേക്ഷകന് ഒരു കണക്റ്റും തോന്നുന്നില്ല, അതുകൊണ്ടുതന്നെ ഇമോഷണലി ഒരു നിർവികാരതയാണ് സിനിമ ഒന്നാകെ പ്രേക്ഷകന് നൽകുന്നത്.കൂടെ നായകതുല്യ കഥാപാത്രം ചെയ്ത വിനായകന്റെ മിസ്കാസ്റ്റും ഒട്ടും ദഹിക്കാത്ത ഒരു ക്ലൈമാക്സും കൂടിച്ചേർന്നപ്പോൾ മലയാളത്തിലെ എണ്ണം പറഞ്ഞൊരു ഗംഭീര സിനിമ ആക്കാമായിരുന്ന കളങ്കാവലിനെ, ഒരുവട്ടം കണ്ടു മറക്കാവുന്ന തരക്കേടില്ലാത്ത ഒരു കാഴ്ചയിലേക്ക് തള്ളിവിട്ടു.മുജീബ് മജീദിന്റെ മ്യൂസിക്, ഈ സിനിമയുടെ നട്ടെല്ലാണ്... അതിഗംഭീരം എന്ന് തോന്നിപ്പിക്കുന്ന ഏക ഫാക്ടറും അതാണ്.ഇതുവരെ ഈ സിനിമ കാണാത്ത ഒരാളാണ് നിങ്ങളെങ്കിൽ, നേരമ്പോക്കിന് കണ്ടു മറക്കാവുന്ന തരക്കേടില്ലാത്തൊരു ശരാശരി കാഴ്ച സമ്മാനിക്കാൻ ഈ സിനിമയ്ക്ക് ഉറപ്പായും സാധിക്കും.#MY_RATING : 2/5ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.-YaduEZr NEXT - നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്