മീന്‍പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Wait 5 sec.

പാലക്കാട്| ചിറ്റിലഞ്ചേരിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് മീന്‍ പിടിക്കുന്നതിനിടെ ഷോക്കറ്റ് യുവാവ് മരിച്ചു. വണ്ടാഴി തണ്ടലോട് സതീഷ് (33) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ വട്ടോംപാടത്തുള്ള തോട്ടില്‍ ഇലക്ട്രിക് ലൈനില്‍ നിന്നും വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്.സുഹൃത്തുക്കളായ വിജീഷ്, വിശ്വനാഥ് എന്നിവര്‍ക്കെതിരെ ആലത്തൂര്‍ പോലീസ് അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതിനും മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സതീഷിന് ഷോക്കേറ്റ ശേഷം ഉടന്‍ തന്നെ സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരമറിയിക്കുകയും നെന്മാറയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല. ഇയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.