‘അമ്മേ എന്നെ ഇന്ന് അയാൾ കൊല്ലും എനിക്കിനി സമയമില്ല’;ഹ​രിയാനയിൽ നിന്ന് മകൾ കരഞ്ഞ് പറഞ്ഞതോർത്ത് അമ്മ

Wait 5 sec.

ത്രിപുര സ്വ​ദേശിനിയായ 19 കാരി ക്രൂരമായി പീഢിപ്പിക്കപ്പെട്ടപ്പോൾ ഒരു രാത്രി അമ്മയെ വിളിച്ച് കരഞ്ഞ് പറഞ്ഞത് വെളിപ്പെടുത്തി പെൺകുട്ടിയുടെ അമ്മ. ഹരിയാനയിലാണ് വിദ്യാർഥിയായ പെൺകുട്ടി അതിക്രൂരമായി പീഢിപ്പിക്കപ്പെട്ടത്. ഓൺലൈനിലൂടെ പരിചയപ്പെട്ട് വിദ്യാർഥിനിയെ കബളിപ്പിച്ച സിവം എന്ന വ്യക്തി ക്രൂരമായി പീഢിപ്പിക്കുകയായിരുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലെ സെക്ടർ 69ൽ വാടകവീട്ടിൽ വെച്ചാണ് സംഭവം. പെൺകുട്ടിയുടെ സ്വകാര്യ ഭാ​ഗങ്ങളിൽ സാനിറ്റൈസർ ഒഴിച്ച് തീ ഇടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പീഢനത്തിനിരയായ ഒരു രാത്രി പെൺകുട്ടി അമ്മയെ വിളിച്ച് പറഞ്ഞത് ഇങ്ങനെയാണ് ‘അമ്മേ എന്നെ ഇന്ന് അയാൾ കൊല്ലും എനിക്കിനി സമയമില്ല’. ഫെബ്രുവരി 16ന് രാത്രി 10 മണിയോടെയാണ് മകൾ അമ്മയെ ഫോൺ ചെയ്തത്.മകളെ മൂന്നു ദിവസം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചുവെന്നും ശരീരത്തിലെ പല ഭാഗങ്ങളിലും കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ചുവെന്നും അമ്മ പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി അടുപ്പം സ്ഥാപിച്ച ശേഷമാണ് ശിവം ബലാത്സംഗം ചെയ്തതതെന്നും അവർ പറഞ്ഞു. യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്നും കുടുംബം അറിയിച്ചു.Also read: വെടിവെച്ച് കൊന്ന കലമാനുകളുമായി നായാട്ടുസംഘത്തിലെ യുവാവ് പിടിയിൽ; മറ്റുള്ളവർ ഓടി രക്ഷപ്പെട്ടുഎന്നാൽ മെഡിക്കൽ പരിശോധനയിൽ ഉൾപ്പെടെ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഗുരുതര കുറ്റങ്ങളായ കൊലപാതക ശ്രമം, ബലാത്സംഗം എന്നീ വകുപ്പുകൾ ചേർക്കാതെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബാദ്ഷാപുർ പോലീസ് സ്റ്റേഷനിൽ ലഘു പരിക്കുകൾക്കുള്ള വകുപ്പുകൾ മാത്രമാണ് ചേർത്തതെന്നും അവർ ഇവരുടെ അഭിഭാഷകയും പറഞ്ഞു.The post ‘അമ്മേ എന്നെ ഇന്ന് അയാൾ കൊല്ലും എനിക്കിനി സമയമില്ല’;ഹ​രിയാനയിൽ നിന്ന് മകൾ കരഞ്ഞ് പറഞ്ഞതോർത്ത് അമ്മ appeared first on Kairali News | Kairali News Live.