വിവാഹിതയായ യുവതിയെ കാമുകൻ തട്ടിക്കൊണ്ടുപോയി! സംഭവം ഒഡീഷയിൽ

Wait 5 sec.

ഒഡീഷയിലെ ബോളംഗിർ ജില്ലയിൽ വിവാഹിതയായ യുവതിയെ മുൻ കാമുകൻ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയി. നവദമ്പതികൾ അവരുടെ വിവാഹ ചടങ്ങിന് ശേഷം വീട്ടിലേക്കു തിരികെ പോകുമ്പോഴാണ് സംഭവം. ഹരിബന്ധു പട്ടേൽ ഭാര്യയുമായി കുടുംബാംഗങ്ങളോടുകൂടെ വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ആണ്, ബദാബന്ധനഗറിൽ വച്ചു മൂന്ന് പേർ വാഹനത്തെ തടയുകയും ഭർത്താവിനെ തോക്കുകൊണ്ട് ഭീഷണിപ്പെടുത്തി, യുവതിയെ കവർന്നു കൊണ്ടുപോയത്.Also Read: ‘അമ്മേ എന്നെ ഇന്ന് അയാൾ കൊല്ലും എനിക്കിനി സമയമില്ല’;ഹ​രിയാനയിൽ നിന്ന് മകൾ കരഞ്ഞ് പറഞ്ഞതോർത്ത് അമ്മ“വിവാഹച്ചടങ്ങുകൾ കഴിഞ്ഞു ദമ്പതികൾ മടങ്ങുന്നതിനിടെ മൂന്ന് പേരാണ് വാഹനത്തെ തടഞ്ഞത്. ഭീഷണിപ്പെടുത്തിയാണ് യുവതിയെ തട്ടി കൊണ്ടുപോയത്,” പോലീസ് ഇൻസ്പെക്ടർ അനിത കിഡോ വ്യക്തമാക്കി,സംഭവത്തെ തുടർന്ന് ഹരിബന്ധു പട്ടേൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിന് തുടക്കം കുറിക്കുകയും, യുവതിയെ രക്ഷിക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായും അറിയിച്ചിട്ടുണ്ട്.The post വിവാഹിതയായ യുവതിയെ കാമുകൻ തട്ടിക്കൊണ്ടുപോയി! സംഭവം ഒഡീഷയിൽ appeared first on Kairali News | Kairali News Live.