ദില്ലി ഗുരുഗ്രാമിൽ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട പത്തൊൻപതുകാരിയെ ക്രൂരമായി മർദിച്ച് കാമുകൻ. സ്വകാര്യ ഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീ കൊളുത്തിയാണ് 19 വയസുകാരിയെ പ്രതി മർദിച്ചത്. ത്രിപുര സ്വദേശിയായ യുവതി ബയോടെക്സ്നോളജി കോഴ്സ് പഠിക്കാനായാണ് ദില്ലിയിൽ എത്തിയത്. Also read: ‘അമ്മേ എന്നെ ഇന്ന് അയാൾ കൊല്ലും എനിക്കിനി സമയമില്ല’;ഹരിയാനയിൽ നിന്ന് മകൾ കരഞ്ഞ് പറഞ്ഞതോർത്ത് അമ്മഡേറ്റിങ് ആപ്പ് വഴി പരിചയത്തിലായ ഇരുവരും ഗുരുഗ്രാമിലെ ഫ്ലാറ്റിൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. പ്രതി സ്റ്റീൽ കുപ്പി ഉപയോഗിച്ച് തലക്കടിച്ചും കത്തി ഉപയോഗിച്ച് മുറിവുണ്ടാക്കും യുവതിയെ നേരത്തേയും ഉപദ്രവിച്ചിട്ടുണ്ട്. അവശനിലയിൽ കണ്ടെത്തിയ യുവതിയെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ദില്ലി സ്വദേശിയായ ശിവം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ ചികിത്സയിലാണ്.The post സ്വകാര്യ ഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീ കൊളുത്തി; യുവതിക്ക് നേരെ കാമുകന്റെ ക്രൂരത appeared first on Kairali News | Kairali News Live.