മാധ്യമങ്ങൾ നുണ ഫാക്ടറികളായി മാറി; വികസന ചർച്ചയ്ക്ക് പ്രതിപക്ഷത്തെ വെല്ലുവിളിച്ച് എം.എ ബേബി

Wait 5 sec.

മാധ്യമങ്ങളെയും പ്രതിപക്ഷത്തേയും രൂക്ഷമായി വിമർശിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. അഞ്ചാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനം ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവ് തയ്യാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.Also read: നാടിനെ അപകീർത്തിപ്പെടുത്തുന്ന കേരളാ സ്റ്റോറി പോലുള്ള സിനിമകൾ നിർമിക്കുന്നു: ഇതിനെതിരെ കുട്ടികളും അവബോധരാകണമെന്ന് മുഖ്യമന്ത്രിമാധ്യമങ്ങൾ വെറും നുണ ഫാക്ടറികളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസമായി തിരുവനന്തപുരത്ത് നടന്ന പഠന കോൺഗ്രസിൽ മൂവായിരത്തോളം പ്രതിനിധികളാണ് പങ്കെടുത്തത്. 45 ചർച്ചാ സമ്മേളനങ്ങളും നാല് സിമ്പോസിയങ്ങളും പരിപാടിയുടെ ഭാഗമായി നടന്നിരുന്നു.Also read: വിവാഹിതയായ യുവതിയെ കാമുകൻ തട്ടിക്കൊണ്ടുപോയി! സംഭവം ഒഡീഷയിൽവിവിധ രംഗങ്ങളിലെ വിദഗ്ധർ ചർച്ചകൾക്ക് നേതൃത്വം നൽകി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്കാണ് ചർച്ചകളുടെ ക്രോഡീകരണ പ്രഭാഷണം നടത്തിയത്. കേരളത്തിന്റെ ഭാവി വികസന കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിൽ പഠന കോൺഗ്രസ് നിർണ്ണായകമായ പങ്ക് വഹിച്ചതായും അദ്ദേഹം വിലയിരുത്തി.English Summary: CPIM Politburo member M.A. Baby criticised the media and the Opposition at the Fifth International Kerala Studies Congress, questioning whether the Opposition Leader is ready to discuss Kerala’s development.The post മാധ്യമങ്ങൾ നുണ ഫാക്ടറികളായി മാറി; വികസന ചർച്ചയ്ക്ക് പ്രതിപക്ഷത്തെ വെല്ലുവിളിച്ച് എം.എ ബേബി appeared first on Kairali News | Kairali News Live.