നാടിനെ അപകീർത്തിപ്പെടുത്തുന്ന കേരളാ സ്റ്റോറി പോലുള്ള സിനിമകൾ നിർമിക്കുന്നു: ഇതിനെതിരെ കുട്ടികളും അവബോധരാകണമെന്ന് മുഖ്യമന്ത്രി

Wait 5 sec.

നാടിനെ അപകീർത്തിപ്പെടുത്തുന്ന കേരളാ സ്റ്റോറി പോലുള്ള സിനിമകൾ ചിലർ നിർമിക്കുന്നുണ്ട്. ഇതിനെതിരെ കുട്ടികളും അവബോധരാകണമെന്ന് മുഖ്യമന്ത്രി. വിദ്യാർഥികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്ന പദ്ധതി പരിഗണനയിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അധ്യായന വർഷം മുതൽ 10 മാർക്ക് വരെ ഗ്രേസ് മാർക്കായി നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.Also read: വിവാഹിതയായ യുവതിയെ കാമുകൻ തട്ടിക്കൊണ്ടുപോയി! സംഭവം ഒഡീഷയിൽസംസ്ഥാനത്തെ സ്കൂളുകളിൽ 12 കോടി രൂപയുടെ പുസ്തകങ്ങൾ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. കുട്ടികളിൽ കേരളത്തിന്റെ അതിജീവന പോരാട്ടങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വിസ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ചടങ്ങിൽ പങ്കെടുത്തു.പരിപാടിയുടെ വലിയ ജനപങ്കാളിത്തവും സ്വീകാര്യതയും ചില കേന്ദ്രങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുന്നതായി മുഖ്യമന്ത്രി വിമർശിച്ചു. “ആര് തപസ്സ് ചെയ്താലും ഇന്ദ്രപദം നഷ്ടപ്പെടുമെന്ന് ഭയക്കുന്ന ഇന്ദ്രന്റെ മാനസികാവസ്ഥയിലാണ് ചില ശക്തികൾ” എന്ന് അദ്ദേഹം പരിഹസിച്ചു. പരിപാടിക്ക് വലിയ സ്വീകാര്യത ലഭിക്കുമ്പോൾ വിവാദങ്ങൾ ഉണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്. കുട്ടികൾ കേരളത്തെക്കുറിച്ചോ ചരിത്രത്തെക്കുറിച്ചോ അറിയാൻ പാടില്ലെന്ന ചിന്താഗതി എങ്ങനെയാണ് വരുന്നതെന്നും അദ്ദേഹം ചോദിച്ചു.Also read: ‘അമ്മേ എന്നെ ഇന്ന് അയാൾ കൊല്ലും എനിക്കിനി സമയമില്ല’;ഹ​രിയാനയിൽ നിന്ന് മകൾ കരഞ്ഞ് പറഞ്ഞതോർത്ത് അമ്മജാതിയുടെ പേരിൽ വിദ്യാഭ്യാസം നിഷേധിച്ച കാലത്ത് അയ്യങ്കാളി പഞ്ചമിയുടെ കൈപിടിച്ച് സ്കൂളിലേക്ക് നടന്നതും, അന്ന് ഒരു കൂട്ടം ആളുകൾ ചേർന്ന് സ്കൂളിന് തീയിട്ടതും അടക്കമുള്ള നവോത്ഥാന ചരിത്രങ്ങൾ കുട്ടികൾ അറിയേണ്ടതുണ്ട്. കേരളം കൈവരിച്ച നേട്ടങ്ങൾ കുട്ടികൾ മനസ്സിലാക്കണം. അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയ ലൈഫ് മിഷൻ പദ്ധതിയിലൂടെ മറ്റ് സംസ്ഥാനങ്ങൾക്ക് അവകാശപ്പെടാനില്ലാത്ത നേട്ടമാണ് കേരളം കൈവരിച്ചത്. എന്നാൽ രാഷ്ട്രീയ വിരോധം നാടിനോടുള്ള എതിർപ്പായി ചിലർ മാറ്റുകയാണ്.നാടിനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന ‘കേരള സ്റ്റോറി-2’ പോലുള്ള സിനിമകളെക്കുറിച്ച് കുട്ടികൾ ജാഗരൂകരാകണം. ഇളം മനസ്സുകളിൽ ശുദ്ധമായ വിവരങ്ങൾ എത്തിക്കാൻ മാധ്യമങ്ങളും ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ക്വിസ് മത്സരത്തിൽ വിജയിച്ച എല്ലാ വിദ്യാർഥികളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.The post നാടിനെ അപകീർത്തിപ്പെടുത്തുന്ന കേരളാ സ്റ്റോറി പോലുള്ള സിനിമകൾ നിർമിക്കുന്നു: ഇതിനെതിരെ കുട്ടികളും അവബോധരാകണമെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.