റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നു വീണു: ഒരാൾ മരിച്ചു, ആറുപേർക്കായി തിരച്ചിൽ തുടരുന്നു

Wait 5 sec.

റാഞ്ചിയിൽ നിന്ന് ഡൽഹിയിലേയ്ക്ക് രോഗിയുമായി പോയ റെഡ്ബേർഡ് എയർവേഴ്‌സിന്റെ ബീച്ച്ക്രാഫ്റ്റ് സി90 വിമാനം തകർന്നു വീണു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന രോഗിയായ സഞ്ജയ് കുമാർ മരണപ്പെട്ടു. പൊള്ളലേറ്റ ഇയാളെ അടിയന്തര ചികിത്സയ്ക്കായി ഡൽഹിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്.Also read: ജന്മദിനം ആഘോഷിക്കാൻ എത്തിയ യുവാക്കൾ പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായിതിങ്കളാഴ്ച രാത്രി 7:11-ന് റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് 7:34-ഓടെ എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ചത്ര ജില്ലയിലെ കസിയാത്ത് വനമേഖലയിലാണ് വിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ, ഒരു ഡോക്ടർ, പാരാമെഡിക്കൽ ജീവനക്കാരൻ, രോഗിയുടെ രണ്ട് സഹായികൾ എന്നിവരടക്കം ആറുപേർക്കായി വനമേഖലയിൽ തിരച്ചിൽ തുടരുകയാണ്. ഡിജിസിഎയും (DGCA) സംസ്ഥാന അധികൃതരും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.English Summary: A Redbird Airvers beachcraft C90 aircraft carrying a patient from Ranchi to Delhi crashed. The patient on board, Sanjay Kumar, died in the accident. The tragedy occurred while he was being transported to Delhi for emergency treatment.The post റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നു വീണു: ഒരാൾ മരിച്ചു, ആറുപേർക്കായി തിരച്ചിൽ തുടരുന്നു appeared first on Kairali News | Kairali News Live.