യുദ്ധഭീതി; ഇസ്രായേലിൽ ജാഗ്രതാ നിര്‍ദ്ദേശം, ഇന്ത്യക്കാർ എത്രയും വേഗം ഇറാൻ വിടണമെന്ന് എംബസി

Wait 5 sec.

അമേരിക്കയും ഇറാനും തമ്മിലുൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരോടും എത്രയും വേഗം രാജ്യം വിടാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. തെഹ്‌റാനിലെ ഇന്ത്യൻ എംബസിയാണ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.മാറിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിദ്യാർത്ഥികൾ, തീർത്ഥാടകർ, വ്യാപാരികൾ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ലഭ്യമായ വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള ഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി മടങ്ങണമെന്ന് എംബസി അറിയിച്ചു.ജനുവരിയിൽ നൽകിയ സുരക്ഷാ മുന്നറിയിപ്പിന്റെ തുടർച്ചയായാണ് പുതിയ നിർദ്ദേശം. ഇറാനിലെ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.പ്രാദേശിക മാധ്യമങ്ങൾ നിരന്തരം നിരീക്ഷിക്കാനും എംബസിയുമായി സമ്പർക്കം പുലർത്താനും നിർദ്ദേശമുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാരെ സഹായിക്കുന്നതിനായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും എംബസി പുറത്തിറക്കിയിട്ടുണ്ട്.രാജ്യം വിടാൻ തയ്യാറെടുക്കുന്നവർ പാസ്‌പോർട്ട്, ഐഡന്റിറ്റി കാർഡ് തുടങ്ങിയ പ്രധാനപ്പെട്ട യാത്രാ രേഖകൾ എപ്പോഴും കൈവശം വെക്കണമെന്ന് എംബസി ഓർമ്മിപ്പിച്ചു.ഇറാനെതിരെ അമേരിക്കൻ ആക്രമണം ഏത് നിമിഷവും ഉണ്ടായേക്കാമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇന്ത്യയുടെ ഈ നീക്കം. പശ്ചിമേഷ്യയിൽ അത്യാധുനിക യുദ്ധക്കപ്പലുകളും വിമാനങ്ങളും വിന്യസിച്ച് അമേരിക്ക സൈനിക ശേഷി വർദ്ധിപ്പിച്ചിട്ടുണ്ട്.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിന് സുപ്രീം കോടതി പ്രഹരമേൽപ്പിച്ചതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം കടുക്കുന്നത്. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവ ചർച്ചകൾ തുടരുകയാണ്.അടുത്ത ഘട്ടം ചർച്ച വ്യാഴാഴ്ച നടക്കാനിരിക്കെയാണ് യുദ്ധഭീതി നിലനിൽക്കുന്നത്. തങ്ങൾ നയതന്ത്ര ചർച്ചകൾക്കാണ് മുൻഗണന നൽകുന്നതെന്നും എന്നാൽ അമേരിക്കയുടെ ഏത് തരത്തിലുള്ള പ്രകോപനങ്ങളെയും നേരിടാൻ തയ്യാറാണെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.അതേ സമയം ടെഹ്‌റാൻ പുതിയ ആണവ കരാർ അംഗീകരിക്കാൻ വിസമ്മതിച്ചാൽ, അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനാൽ, ഇസ്രായേൽ “സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമായ ദിവസങ്ങളെ” അഭിമുഖീകരിക്കുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.The post യുദ്ധഭീതി; ഇസ്രായേലിൽ ജാഗ്രതാ നിര്‍ദ്ദേശം, ഇന്ത്യക്കാർ എത്രയും വേഗം ഇറാൻ വിടണമെന്ന് എംബസി appeared first on Arabian Malayali.