ഇടുക്കി ജില്ലയിലെ പട്ടയ വിതരണത്തിന് ഹൈക്കോടതി അനുമതി

Wait 5 sec.

ഇടുക്കി ജില്ലയിലെ പട്ടയ വിതരണത്തിന് സംസ്ഥാന സര്‍ക്കാരിന് അനുമതി നൽകി ഹൈക്കോടതി. പട്ടയ വിതരണത്തിന് രണ്ട് വര്‍ഷമായി നിലവിലുള്ള വിലക്കാണ് ഡിവിഷന്‍ ബെഞ്ച് നീക്കിയത്. 1964-ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം നല്‍കാനാണ് ഹൈക്കോടതിയുടെ അനുമതി നൽകിയത്. Also read : പയ്യോളിയിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് കവർച്ച; രണ്ടു പേർ അറസ്റ്റിൽ2024 ജനുവരിയിലെ ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി ഇളവ് നല്‍കിയാണ് ഇപ്പോൾ പട്ടയ വിതരണത്തിന് അനുമതി നൽകിയിരിക്കുന്നത്. ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സര്‍ക്കാരിന് പട്ടയം വിതരണം ചെയ്യാം. ദേവികുളം, ഉടുമ്പുചോല, പൂരുമേട് എന്നിവിടങ്ങളിലെ നിരവധി കുടിയേറ്റ കർഷകർക്ക് ആശ്വാസമാകുന്നതാണ് ഈ കോടതി വിധി. സർക്കാർ അനുവദിച്ച ഉപഹർജി പരി​ഗണിച്ചാണ് കോടതി വിധി പറഞ്ഞത്. The post ഇടുക്കി ജില്ലയിലെ പട്ടയ വിതരണത്തിന് ഹൈക്കോടതി അനുമതി appeared first on Kairali News | Kairali News Live.