കൊച്ചി | പട്ടയ വിതരണത്തിനുണ്ടായിരുന്ന തടസ്സം ഹൈക്കോടതി വിധിയിലൂടെ നീങ്ങിക്കിട്ടിയത് സംസ്ഥാന സര്‍ക്കാരിന് ആശ്വാസമായി. 1964 ചട്ട പ്രകാരം പട്ടയം നല്‍കുന്നതിനുണ്ടായിരുന്ന സ്റ്റേയാണ് ഹൈക്കോടതി നീക്കിയത്. 2024 മുതല്‍ നിലവിലിരുന്ന സ്‌റ്റേയാണ് ഒഴിവാക്കിയത്. കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പട്ടയ വിതരണം നടത്താന്‍ സര്‍ക്കാരിന് അനുമതി നല്‍കുകയും ചെയ്തു.1971 ആഗസ്റ്റ് ഒന്നിന് മുമ്പ് ഭൂമി കൈയേറിയവരെ കുടിയേറ്റക്കാരായി കണക്കാക്കി പട്ടയം നല്‍കാമെന്ന ചട്ടമാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്. 1971 വരെയുള്ള സമയപരിധി എന്തിനാണെന്ന് വിശദീകരിക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.1964 ലെ ചട്ടത്തില്‍ സമയപരിധി ഉണ്ടായിരുന്നില്ലെന്നും, ഇത് നിരവധി പേര്‍ അനധികൃതമായി അപേക്ഷയുമായെത്താന്‍ കാരണമായെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഇത് അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി സ്റ്റേ നീക്കിയത്.