കുവൈത്തിന്റെ സമുദ്രപരമാധികാരത്തിനെതിരെ ഇറാഖ്; ഐക്യരാഷ്ട്രസഭയിൽ വിയോജിപ്പ്

Wait 5 sec.

കുവൈത്തിന്റെ സമുദ്രപരിധികളെ ഉൾപ്പെടുത്തി ഇറാഖ് തയ്യാറാക്കിയ പുതിയ ഭൂപടം ഐക്യരാഷ്ട്രസഭയിൽ സമർപ്പിച്ചതോടെ ഗൾഫ് മേഖലയിൽ നയതന്ത്ര വിവാദം രൂക്ഷമായി. കുവൈത്തിന്റെ പരമാധികാരപരിധിക്കുള്ളിലെ സമുദ്ര മേഖലകളിൽ അവകാശവാദം ഉന്നയിക്കുന്ന ഇറാഖിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് കുവൈത്ത് വ്യക്തമാക്കി.സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ കുവൈത്ത് സർക്കാർ, ഇറാഖ് സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി ഔദ്യോഗിക വിയോജിപ്പ് അറിയിച്ചു. ‘ഫഷ്ത് അൽ-ഖൈദ്’, ‘ഫഷ്ത് അൽ-ഐജ്’ എന്നീ സമുദ്രമേഖലകളുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ പൂർണ്ണമായും നിയമവിരുദ്ധമാണെന്നും കുവൈത്ത് ആവർത്തിച്ചു. ഇതിനിടെ, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ കുവൈത്തിന് പിന്തുണ പ്രഖ്യാപിച്ചു. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ഒമാൻ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ കുവൈത്തിന്റെ ഭൗമപരമാധികാരം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് വ്യക്തമാക്കി. വിവാദ മേഖലയിലെ പ്രകൃതിവിഭവങ്ങളിൽ കുവൈത്തിനും സൗദി അറേബ്യയ്ക്കുമാത്രമാണ് അവകാശമെന്നും സൗദി വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.Also read : സലാലയിലെ സ്വകാര്യ ഹോട്ടലിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തിഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളും അന്താരാഷ്ട്ര സമുദ്രനിയമങ്ങളും ലംഘിക്കുന്ന തരത്തിലുള്ള ഏകപക്ഷീയ ഭൂപടപരിഷ്കാരങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഗൾഫ് സഹകരണ കൗൺസിൽ മുന്നറിയിപ്പ് നൽകി. പ്രശ്നം സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണമെന്നതാണ് അംഗരാജ്യങ്ങളുടെ നിലപാട്. ഗൾഫ് മേഖലയിലെ സ്ഥിരതയ്ക്കും സമാധാനാന്തരീക്ഷത്തിനും വെല്ലുവിളിയായ ഈ വിവാദം, മേഖലാതല നയതന്ത്ര ബന്ധങ്ങളിൽ പുതിയ സമ്മർദ്ദങ്ങൾക്ക് വഴിവെക്കുമെന്നാണ് നിരീക്ഷണം.The post കുവൈത്തിന്റെ സമുദ്രപരമാധികാരത്തിനെതിരെ ഇറാഖ്; ഐക്യരാഷ്ട്രസഭയിൽ വിയോജിപ്പ് appeared first on Kairali News | Kairali News Live.