തിരുവല്ല പനത്തുറയിൽ ക്ഷേത്രോത്സവത്തിനിടെ നടന്ന കത്തിക്കുത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. തിരുവല്ലം സ്വദേശികളായ അഖിൽ, അഖിലാശ്, രഞ്ജിത്ത്, നന്ദു എന്നിരാണ് അറസ്റ്റിലായത്.Also read : ഇടുക്കി ജില്ലയിലെ പട്ടയ വിതരണത്തിന് ഹൈക്കോടതി അനുമതി പൂർണകുളം സ്വദേശി സുജിത്തിനാണ് ആക്രമണത്തിൽ വയറിന് കുത്തേറ്റത്. ഒന്നാം പ്രതി അഖിലും സുജിത്തിന്റെ സഹോദരനും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുജിത്ത് നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്.മൂന്നാം പ്രതിയായ അക്ഷയ് നിലവിൽ ഒളിവിലാണ്. അക്ഷയ്ക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.The post ക്ഷേത്രോത്സവത്തിനിടെ കത്തിക്കുത്ത്; 4 പ്രതികൾ പിടിയിൽ appeared first on Kairali News | Kairali News Live.