T20 വേൾഡ് കപ്പ്: വാങ്കഡെയിൽ സിംബാബെയെ തകർത്ത് വിൻഡീസ്

Wait 5 sec.

T20 വേൾഡ് കപ്പ് സൂപ്പർ എട്ടിൽ 107 എന്ന കൂറ്റൻ സ്കോർ നേടി വാങ്കഡെ സ്റ്റേഡിയത്തിൽ സിംബാബെയെ നിലംപരിശാക്കി വെസ്റ്റ് ഇൻഡീസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇരങ്ങിയ വെസ്റ്റ് ഇൻഡീസ് നിശ്ചിത ഓവറിൽ 254 റൺസ് നേടിയിരുന്നു.ആറ് വിക്കറ്റാണ് വിൻഡീസിന് നഷ്ടപ്പെട്ടത്. ഷിറോംൺ ഹെറ്റ്മെയറും റോവ്മാൻ പവലുമാണ് വിൻഡീസിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഹെറ്റ് മെയർ 34 പന്തിൽ 85 റൺസും, പവൽ 35 പന്തിൽ 31 റൺസുമാണ് അടിച്ചിട്ടത്. മറുപടി ബാറ്റിങിന് ഇറങ്ങിയ സിംബാബെയ്ക്ക് 17.4 ഓവറിൽ തന്നെ തേരാളികളെ മുഴുവൻ നഷ്ടമായിരുന്നു. ബ്രാഡ് ഇവാൻസ് ആണ് സിംബാബെയുടെ ടോപ്പ് സ്കോറർ. ലോകകപ്പിൽ സിംബാബെയുടെ ആദ്യ തോൽവി കൂടിയാണിത്. സിക്കന്ദർ റാസ 20 ബോളിൽ 27 റൺസ്, ഡിയോൺ മ്യേർസ് 15 ബോളിൽ 28 റൺസും സിംബാബെയ്ക്ക് വേണ്ടി നേടി. ടീമിന് ആശ്വാസ ജയം സമ്മാനിക്കുന്നതിന് ഇവാൻസിന്റെ ഇന്നിങ്സ് സഹായകരമായി.Also read : പല്ലേക്കേലെയിൽ സ്പിൻ ഷോഡൗൺ! ഇംഗ്ലണ്ടും പാകിസ്ഥാനും നേർക്കുനേർT20 വേൾഡ് കപ്പിലെ ഏറ്റവും വലിയ സ്കോറാണ് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കിയത്. 7 സ്ക്സറും 7 ഫോറും നേടിയാണ് ഹെറ്റ്മെയർ ടീമിന്റെ ടോപ്പ് സ്കോറർ ആയത്. 20 റൺസിൽ എത്തിയപ്പോൾ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായത് സിംബാബെയുടെ തകർച്ചയ്ക്ക് ആരംഭം കുറിച്ചു. ഈ T20 വേൾഡ് കപ്പിലെ ഏറ്റവും കപ്പിലെ ഏറ്റവും വേ​ഗത്തിൽ അർദ്ധസെഞ്ച്വറി നേടിയ താരം കൂടി ആയിരിക്കുകയാണ് ഹെറ്റ്മെയർ.The post T20 വേൾഡ് കപ്പ്: വാങ്കഡെയിൽ സിംബാബെയെ തകർത്ത് വിൻഡീസ് appeared first on Kairali News | Kairali News Live.