മനാമ: വിശുദ്ധ റമദാനെ വരവേൽക്കാൻ ‘ദയയുടെ മാസം’ (Month of Kindness) എന്ന പേരിൽ ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് സാമൂഹിക സഹായ പ്രസ്ഥാനം സംഘടിപ്പിക്കുന്ന ഭക്ഷ്യധാന്യ വിതരണം തുടരുന്നു. പദ്ധതിയുടെ ഭാഗമായി ഹമല പ്രദേശത്തെ ലേബർ ക്യാമ്പുകളിൽ കഴിയുന്ന കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് റമദാൻ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു.റമദാൻ മാസത്തിൽ ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ആശ്വാസമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്. ഹമാലയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് നേരിട്ടെത്തിയാണ് പ്രവർത്തകർ കിറ്റുകൾ കൈമാറിയത്.റയാൻ എന്റർടൈൻമെന്റ്‌സ് പ്രതിനിധി ലിജോ ഫ്രാൻസിസ്, ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ഷഫീഖ് മലപ്പുറം എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. വരും ദിവസങ്ങളിലും ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ സഹായമെത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.The post റമദാൻ കരുതലുമായി ‘ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്’; തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.