ചിക്കൻ ചേർത്ത നോമ്പ് കഞ്ഞി ഉണ്ടാക്കിയാലോ ?

Wait 5 sec.

നോമ്പ് തുറക്കുന്ന സമയത്ത് കൊതിപ്പിക്കുന്നതും സ്വാദിഷ്ടവുമായ പലതരം വിഭവങ്ങളാണ് ഓരോ വീടുകളിലെയും തീന്മേശയിൽ ഇടം നേടുക. മിക്ക വീടുകളിലും പണ്ടുകാലം മുതലേ തയാറാക്കുന്ന വിഭവമാണ് നോമ്പ് കഞ്ഞി. സാധാരണ നോമ്പ് കഞ്ഞിയിൽ നിന്നും വ്യത്യസ്തമായി ഒരു നോമ്പ് കഞ്ഞി ആയാലോ ഇന്ന് ? ചിക്കനും കൂടി ചേർത്തിട്ടുള്ള സ്പെഷ്യൽ ആവാം.അവശ്യ ചേരുവകൾഎല്ലില്ലാത്ത ചിക്കൻ -1/2 കിലോഅരി – 1 കപ്പ്മഞ്ഞൾ പൊടി – 1/2 സ്പൂൺമുളക് പൊടി -1 സ്പൂൺഎണ്ണ -2 സ്പൂൺഇഞ്ചി -1 സ്പൂൺവെളുത്തുള്ളി -1 സ്പൂൺഗരം മസാല -1 സ്പൂൺഉപ്പ് – ആവശ്യത്തിന്നെയ്യ് -1 സ്പൂൺവെള്ളം- ആവശ്യത്തിന്ALSO READ: കൊതിയൂറും മലബാർ രുചി; ഉന്നക്കായ ഉണ്ടാക്കിയാലോ ?തയ്യാറാക്കുന്ന വിധംഒരു കുക്കറിലേയ്ക്ക് എന്ന ഒഴിക്കുക. അതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചിക്കൻ പീസുകൾ, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം വെള്ളം ഒഴിച്ച് അതിലേയ്ക്ക് കഴുകി വച്ച അരി ചേർക്കുക. ഇനി നന്നായി ഉടഞ്ഞ് വരുന്നത് പോലെ ഇത് വേവിച്ചെടുക്കാം.The post ചിക്കൻ ചേർത്ത നോമ്പ് കഞ്ഞി ഉണ്ടാക്കിയാലോ ? appeared first on Kairali News | Kairali News Live.