കോഴിക്കോട് വലിയങ്ങാടി അപകടം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Wait 5 sec.

കോഴിക്കോട്| കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം പൊളിഞ്ഞുവീണ് നാലുപേര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കോര്‍പറേഷനെതിരെയാണ് കേസ്. മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് സ്ഥലം ഉടന്‍ സന്ദര്‍ശിക്കും.അതേസമയം കെട്ടിടത്തില്‍ വീണ്ടും സ്ഥാപനം നടത്തുമെന്ന് ശ്രീ ഗണേശ് ട്രേഡേഴ്‌സ് ഉടമ വിജയ് സിങ് പറഞ്ഞു. കോര്‍പറേഷന്റെ എന്‍ജിനീയറിങ് വിഭാഗം നടത്തുന്ന പരിശോധനയില്‍ വിശ്വാസമില്ല. എന്‍ഐടി സംഘം പരിശോധിക്കട്ടെയെന്ന് വിജയ് സിങ് പറഞ്ഞു. കെട്ടിടത്തിന് പ്രശ്‌നമില്ല. സ്ലാബ് തകര്‍ന്നുവീണത് മാത്രമാണ് പ്രശ്‌നമെന്നും വിജയ് സിങ് കൂട്ടിച്ചേര്‍ത്തു.കോര്‍പറേഷന്‍ അധികൃതര്‍ സ്ഥാപനം ഒഴിയണമെന്ന് നിര്‍ദേശിച്ച് ഒട്ടിച്ച നോട്ടീസ് വിജയ് സിങ് പറിച്ചു കളഞ്ഞു. തുടര്‍ന്ന് തൊഴിലാളികളും ശ്രീ ഗണേശ് ട്രേഡേഴ്‌സ് ഉടമയും തമ്മില്‍ വാക്കേറ്റമുണ്ടായി. വിജയ് സിങ്ങിനെ പോലീസ് സ്ഥലത്തുനിന്ന്  മാറ്റി. സ്ഥലത്ത് കോര്‍പറേഷന്‍ എന്‍ജിനീയറിങ് വിഭാഗം പരിശോധന നടത്തുകയാണ്. സൂപ്രണ്ടിങ് എഞ്ചിനീയര്‍ ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.