യു എ ഇ; പൊതു, സ്വകാര്യ മേഖലകൾക്കുള്ള ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

Wait 5 sec.

ദുബൈ| യു എ ഇയിൽ ഈ വർഷത്തെ ഈദുൽ ഫിത്ർ പ്രമാണിച്ച് പൊതു, സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഫെഡറൽ മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മാർച്ച് 19 മുതൽ 22 വരെയാണ് അവധിയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് സ്ഥിരീകരിച്ചു. മാർച്ച് 23 തിങ്കളാഴ്ച മുതൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കും.സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 19 മുതൽ 21 വരെയാണ് പ്രാഥമികമായി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ വർഷത്തെ റമസാൻ വ്രതം 30 ദിവസം പൂർത്തിയാകുകയാണെങ്കിൽ സ്വകാര്യ മേഖലയിലെ അവധി മാർച്ച് 22 ഞായറാഴ്ച വരെ നീളുമെന്ന് അധികൃതർ വ്യക്തമാക്കി. വ്രതാനുഷ്ഠാനത്തിന്റെ മാസമായ റമസാൻ പൂർത്തിയാകുന്നതോടെ മാസപ്പിറവി ദർശിക്കുന്നതിനനുസരിച്ചാണ് പെരുന്നാൾ ദിനം നിശ്ചയിക്കുന്നത്. പെരുന്നാൾ അവധി കണക്കിലെടുത്ത് യാത്രകളും ആഘോഷങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്യാൻ പൗരന്മാരോടും താമസക്കാരോടും അധികൃതർ നിർദേശിച്ചു. ഇതിന്റെ ഭാഗമായി കൂടിയാണ് അവധി നേരത്തെ പ്രഖ്യാപിച്ചത്.